Marcus Stoinis: ഋതുരാജിന്റെ സെഞ്ചുറിയെ സൈഡാക്കി സ്‌റ്റോയ്‌നിസ് താണ്ഡവം; ചെപ്പോക്കില്‍ ചെന്നൈയുടെ കിളി പാറി !

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്

രേണുക വേണു
ബുധന്‍, 24 ഏപ്രില്‍ 2024 (08:26 IST)
Stoinis

Marcus Stoinis: അസാധ്യമെന്ന് തോന്നിയ വിജയലക്ഷ്യം വളരെ കൂളായി മറികടന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അവരുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റ് ജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ മര്‍കസ് സ്റ്റോയ്‌നിസാണ് കളിയിലെ താരം. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. ലഖ്‌നൗ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. സ്‌റ്റോയ്‌നിസ് വെറും 63 പന്തില്‍ 13 ഫോറും ആറ് സിക്‌സും സഹിതം 124 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുസ്തഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സ്റ്റോയ്‌നിസ് സിക്‌സ് പറത്തി. തൊട്ടടുത്ത പന്തില്‍ ഫോര്‍. മൂന്നാം പന്തിലും ഫോര്‍ അടിച്ചതോടെ കളി പൂര്‍ണമായി ലഖ്‌നൗവിന്റെ കൈകളില്‍ ആയി. ഒപ്പം ആ പന്ത് നോ ബോള്‍ വിളിക്കുക കൂടി ചെയ്തു. ഫ്രീ ഹിറ്റ് പന്തിലും ഫോര്‍ അടിച്ച് സ്റ്റോയ്‌നിസ് മാസ് ഹീറോയായി..! നിക്കോളാസ് പൂറാന്‍ 15 പന്തില്‍ 34 റണ്‍സ് നേടിയപ്പോള്‍ ദീപക് ഹൂഡ ആറ് പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
നേരത്തെ ചെന്നൈയ്ക്കു വേണ്ടി നായകന്‍ ഋതുരാജ് ഗെയ്ക്വാദും സെഞ്ചുറി നേടിയിരുന്നു. ഗെയ്ക്വാദിന്റെ സെഞ്ചുറിയെ ഒന്നുമല്ലാതാക്കുന്ന കിടിലന്‍ ഇന്നിങ്‌സായിരുന്നു സ്‌റ്റോയ്‌നിസിന്റേത്. ഗെയ്ക്വാദ് 60 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം 108 റണ്‍സുമായി പുറത്താകാതെ നിന്നു. ശിവം ദുബെ 27 പന്തില്‍ 66 റണ്‍സ് നേടി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് നാണക്കേട്; ദക്ഷിണാഫ്രിക്കയോടു 76 റണ്‍സിനു തോറ്റു

ഹണ്ട്രഡിൽ പാക് താരങ്ങൾക്ക് വിലക്കോ?, നാണക്കേടെന്ന് ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക്

കഴിഞ്ഞ വർഷം മുഴുവൻ അവൻ ഞങ്ങളുടെ പരാജയം മറച്ചു, ഇപ്പോൾ ഞങ്ങളുടെ ഊഴം അത്രയെ ഉള്ളു, അഭിഷേകിന് ചേർത്ത് നിർത്തി സൂര്യ

എല്ലാവരും ഇടം കയ്യന്മാരായാൽ പണി പാളും, ഫോം നോക്കണ്ട സഞ്ജുവിനെ ടീമിലെടുക്കണമെന്ന് മുഹമ്മദ് കൈഫ്

റിപ്പോർട്ടുകൾ വ്യാജം, പാക് ക്യാപ്റ്റൻ സൽമാൻ ആഘയുമായി പ്രശ്നങ്ങളില്ലെന്ന് പാക് കോച്ച്

അടുത്ത ലേഖനം
Show comments