ബു‌മ്ര- റബാഡ പോര് ക്ലൈമാക്‌സിലേക്ക്, തകരുമോ ഐപിഎല്ലിലെ ആ റെക്കോർഡ്?

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2020 (12:31 IST)
ഐപിഎൽ പതിമൂന്നാം സീസണിൽ പർപ്പിൾ ക്യാപിനുള്ള പോരാട്ടം കനക്കുന്നു. സീസണിലെ രണ്ടാം ക്വാളിഫയറില്‍ റബാഡ ഹൈദരാബാദിനെതിരെ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കിയതോടെ തന്റെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ ഒരു വിക്കറ്റ് മാത്രം വ്യത്യാസത്തിൽ മുംബൈയുടെ ജസ്‌പ്രീത് ബു‌മ്രയും പർപ്പിൾ ക്യാപിനായുള്ള മത്സരത്തിൽ തൊട്ടുപിന്നിലുണ്ട്.
 
സീസണിലെ അവസാന അങ്കത്തിന് ഇരുതാരങ്ങളും ഇറങ്ങുമ്പോൾ റബാഡക്കും ബു‌മ്രയ്‌ക്കും മുന്നിൽ മറ്റൊരു റെക്കോർഡ് തകർക്കാനുള്ള അവസരവും ഉണ്ട്. ഐപിഎൽ സീസണിൽ ഏറ്റവുമധികം വിക്കറ്റെന്ന നേട്ടമാണത്. 2013ൽ 2013ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 32 വിക്കറ്റുകള്‍ ബ്രാവോ വീഴ്‌ത്തിയിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റബാഡയ്‌ക്ക് വീണ്ടുമൊരു നാലു വിക്കറ്റ് പ്രകടനത്തോടെ ഇത് മറികടക്കാനാകും. ബു‌മ്രയ്‌ക്ക് അഞ്ചും.
 
ഈ സീസണില്‍ 16 മത്സരങ്ങളില്‍ 29 വിക്കറ്റാണ് കാഗിസോ റബാഡയ്‌ക്കുള്ളത്. രണ്ടാമതുള്ള ജസ്‌പ്രീത് ബുമ്രക്ക് 14 മത്സരങ്ങളിൽ 27 വിക്കറ്റും. 22 വിക്കറ്റുമായി മുംബൈയുടെ തന്നെ ട്രെന്റ് ബോൾട്ടാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

10 പേരായി ചുരുങ്ങിയിട്ടും പാരീസിനെ വീഴ്ത്തി, വിജയവഴിയിൽ അടിതെറ്റാതെ ബയേൺ തേരോട്ടം

ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരത്തെ ടീമിൽ നിന്നും പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ്, കരാർ പുതുക്കില്ല

അടുത്ത ലേഖനം
Show comments