ഐപിഎൽ: മൂല്യമേറിയ താരത്തിനുള്ള അവാർഡ് രണ്ട് തവണ നേടിയ താരങ്ങൾ ഇവരാണ്

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (15:29 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ യുഎഇ‌യിൽ സെപ്‌റ്റംബർ 19ന് ആരംഭിക്കാനിരിക്കുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ഓരോ ഐപിഎൽ സീസണിന്റെ  അവസാനവും ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരത്തിന് പുരസ്‌കാരം സമ്മാനിക്കാറുണ്ട്. 12 വർഷത്തിനിടയിൽ ഇതുവരെ 3 താരങ്ങൾക്ക് മാത്രമാണ് ഈ പുരസ്‌കാരം രണ്ട് തവണ നേടാനായിട്ടുള്ളു. അവർ ആരെല്ലാമാണെന്ന് നോക്കാം.
 
വെസ്റ്റിൻഡീസ് താരം ആൻഡ്രെ റസലാണ് ഈ നേട്ടം 2 തവണ സ്വന്തമാക്കിയവരിൽ ഒരാൾ. 2015,19 സീസണുകളിലായിരുന്നു റസലിന്റെ ഈ നേട്ടം. 2015 സീസണിൽ 13 മത്സരങ്ങളില്‍ നിന്ന് 326 റണ്‍സും 14 വിക്കറ്റും റസൽ കൊൽക്കത്തയ്‌ക്കായി സ്വന്തമാക്കി. 2019ൽ 14 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സും 11 വിക്കറ്റുകളുമാണ് താരം നേടിയത്.
 
മറ്റൊരു വെസ്റ്റിൻഡീസ് ഓൾറൗണ്ടറായ സുനിൽ നരൈനാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരാൾ. 2012ലും 2018ലുമായിരുന്നു നരൈനിന്റെ നേട്ടം. ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകൾ ഉണ്ടായില്ലെങ്കിലും 2012 സീസണില്‍ 15 മത്സരത്തില്‍ നിന്ന് 24 വിക്കറ്റ് നരൈൻ സ്വന്തമാക്കി.2018 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 357 റണ്‍സും 17 വിക്കറ്റുമാണ് നരെയ്ന്‍ നേടിയത്.
 
ഓസ്‌ട്രേലിയയുടെ ഷെയ്‌ൻ വാട്‌സണും രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2008ലെ ആദ്യ ഐപിഎല്ലിൽ രാജസ്ഥാനായി 472 റണ്‍സും 17 വിക്കറ്റും നേടിയതാണ് വാട്‌സണെ ഈ ബഹുമതിയിലേക്കെത്തിച്ചത്. 2013 സീസണില്‍ 38.78 ശരാശരിയില്‍ 543 റണ്‍സും 13 വിക്കറ്റും നേടി വാട്‌സൺ രണ്ടാമതും ഈ നേട്ടം സ്വന്തം പേരിൽ ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

അടുത്ത ലേഖനം
Show comments