ഐപിഎല്ലിൽ ഇക്കുറി കോലിക്ക് ടെൻഷനില്ല, കൂടെയുള്ളത് രണ്ട് ക്യാപ്‌റ്റന്മാർ പരിചയസമ്പന്നമായ നിര

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2020 (17:26 IST)
ഐപിഎല്ലിന്റെ പതിമൂന്നാം സീസണിൽ വലിയ പ്രതീക്ഷകളോടെയാണ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇത്തവണ ഇറങ്ങുന്നത്. ആദ്യ കിരീടം ലക്ഷ്യമിട്ട് നായകൻ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇത്തവണത്തെ ടീം മുൻ വർഷങ്ങളേക്കാൾ സന്തുലിതമാണ്. 
 
പുതിയ സീസണിൽ കോലിയുടെ ജോലിഭാരം കുറയ്‌ക്കുവാൻ പരിചയ സമ്പന്നരായ മറ്റ് രണ്ട് കളിക്കാർ കൂടി ആർ‌സിബി നിരയിലുണ്ട്. ഓസീസ് വെടിക്കെട്ട് ബാറ്റ്സ്മാനും നിശ്ചിത ഓവർ ക്രിക്കറ്റിലെ നായകനുമായ ആരോൺ ഫിഞ്ചിന്റെ സാന്നിധ്യം ഇത്തവണ ടീമിന് മുതൽക്കൂട്ടാവുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സും മുൻ വർഷങ്ങളിലേത് പോലെ കോലിക്ക് മികച്ച പിന്തുണ നൽകും.
 
മികച്ച ബാറ്റിംഗ് നിരയ്‌ക്കൊപ്പം ഡെയ്‌ൽ സ്റ്റൈനും ക്രിസ് മോറിസും കൂടെ ബൗളിംഗിലും അണിനിരക്കുമ്പോൾ ഈ ടൂർണമെന്റിൽ തോൽപ്പിക്കാൻ പ്രയാസമുള്ള ടീമുകളിലൊന്ന് ബെംഗളൂരു തന്നെയാവും എന്ന കാര്യത്തിൽ ആരാധകർക്കും തർക്കമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

CSK vs MI: ഐപിഎൽ എൽ-ക്ലാസിക്കോ ഇന്ന്; ധോണി ഇറങ്ങുന്നു

ഇനി ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ബുമ്രയെ ടെസ്റ്റിൽ മാത്രം കളിപ്പിക്കാൻ ബിസിസിഐ നീക്കം

പടിക്കൽ വരെ എത്തി, ആഴ്സണൽ കലമുടച്ചു, ടേബിൾ ടോപ്പിൽ സിറ്റി, പ്രീമിയർ ലീഗ് അടിക്കാൻ സാധ്യത

2011 ലോകകപ്പ് ടീമിൽ രോഹിത്തിനെ ഒഴിവാക്കിയതിൽ വിഷമം തോന്നാറുണ്ട്, രോഹിത്തിനോട് മാപ്പ് പറഞ്ഞു : കെ ശ്രീകാന്ത്

സൂര്യവംശിയെ കാഴ്ചക്കാരനാക്കി മൊഹ്സിൻ ഖാന്റെ 'മാന്ത്രിക ഓവർ', മെയ്ഡൻ ഓവറിൽ വൈഭവിനെയും തൂക്കി

അടുത്ത ലേഖനം
Show comments