ഡു പ്ലെസിസിനെ നിലനിര്‍ത്തില്ല; കോലിയെ ക്യാപ്റ്റനാക്കാന്‍ ആലോചന

മെഗാ താരലേലത്തില്‍ മൂന്ന് താരങ്ങളെയായിരിക്കും ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിക്കുക

രേണുക വേണു
ചൊവ്വ, 9 ജൂലൈ 2024 (16:00 IST)
ഐപിഎല്‍ 2025 സീസണില്‍ വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിക്കും. മെഗാ താരലേലം നടക്കാനിരിക്കെ നിലവിലെ നായകനായ ഫാഫ് ഡു പ്ലെസിസിനെ ആര്‍സിബി നിലനിര്‍ത്തില്ല. ഡു പ്ലെസിസിന് പകരം കോലി നയിക്കണമെന്നാണ് ടീം മാനേജ്‌മെന്റ് നിലപാട്. കോലിയുടെ സമ്മതം കൂടി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. 
 
മെഗാ താരലേലത്തില്‍ മൂന്ന് താരങ്ങളെയായിരിക്കും ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിക്കുക. വിരാട് കോലിക്കൊപ്പം വില്‍ ജാക്‌സ്, മുഹമ്മദ് സിറാജ് എന്നിവരെ ആയിരിക്കും ആര്‍സിബി നിലനിര്‍ത്തുക. ഫാഫ് ഡു പ്ലെസിസിനൊപ്പം ഗ്ലെന്‍ മാക്‌സ്വെല്ലിനേയും ആര്‍സിബി താരലേലത്തില്‍ വിടാനാണ് സാധ്യത. 
 
2022 ലാണ് കോലി ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞത്. അതിനുശേഷം ഡു പ്ലെസിസ് നായകസ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 161.62 സ്‌ട്രൈക് റേറ്റില്‍ 438 റണ്‍സാണ് ഡു പ്ലെസിസ് നേടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ പിച്ചുകളെ വിമർശിക്കുന്നവർ എവിടെ, മിണ്ടാട്ടമില്ലെ?, മെൽബൺ പിച്ചിനെ വിമർശിച്ച് പീറ്റേഴ്സൺ

വൈഭവിന്റെ പ്രകടനങ്ങള്‍ അധികവും നിലവാരം കുറഞ്ഞ ബൗളിങ്ങിനെതിരെ, താരത്തിന്റെ വളര്‍ച്ചയില്‍ ജാഗ്രത വേണം, ബിസിസിഐക്ക് മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍

ഓസ്ട്രേലിയയെ തോൽപ്പിക്കാൻ പരിശീലകനായി രവി ശാസ്ത്രി തന്നെ വരണം, ആവശ്യവുമായി മുൻ ഇംഗ്ലണ്ട് താരം

കളിച്ച അവസാന ഏകദിനത്തില്‍ സെഞ്ചുറി, പക്ഷേ ജയ്‌സ്വാളിനെ കാത്തിരിക്കുന്നത് സഞ്ജുവിന്റെ അതേവിധി

സഞ്ജുവല്ല, അഭിഷേകിനൊപ്പം തകർത്തടിക്കാൻ ഓപ്പണറാക്കേണ്ടത് ഇഷാനെ, തുറന്ന് പറഞ്ഞ് പരിശീലകൻ

അടുത്ത ലേഖനം
Show comments