ധോണിയെ സഞ്ജു തറപറ്റിക്കുമോ? ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ ചെന്നൈ പോരാട്ടം

Webdunia
തിങ്കള്‍, 19 ഏപ്രില്‍ 2021 (13:54 IST)
ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസൺ നായകനായെത്തുന്ന രാജസ്ഥാൻ റോയൽസ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. പഞ്ചാബിനെതിരെ ആധികാരിക ജയം നേടിയ ആത്മവിശ്വാസത്തിൽ ധോണി ഇറങുമ്പോൾ ഡൽഹിയെ മലർത്തിയടിച്ചാണ് രാജസ്ഥാനെത്തുന്നത്.
 
നിലവിൽ രണ്ട് കളികളിൽ നിന്ന് ഒരു ജയവും തോൽവിയുമായി ലീഗിൽ നാലും അഞ്ചും സ്ഥാനത്താണ് ചെന്നൈയും രാജസ്ഥാനും. ചെന്നൈ ടീമിൽ ആദ്യ രണ്ട് മത്സരത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിന് പകരം റോബിൻ ഉത്തപ്പ ഇന്ന് ഇറങ്ങിയേക്കും. രാജസ്ഥാൻ മുൻതാരം കൂടിയായ ഉത്തപ്പ രാജസ്ഥാനെ അടുത്തറിയുന്ന കളിക്കാരനാണ്.
 
അതേസമയം ഓപ്പണിൽ രാജസ്ഥാൻ താരം വോഹ്‌റ ഇതുവരെയും ഫോമിലേക്കെത്തിയിട്ടില്ല. എന്നാൽ ബെൻ സ്റ്റോക്ക്‌സിന് പകരമെത്തിയ ഡേവിഡ് മില്ലറും ക്രിസ് മോറിസും ഫോമിലേക്കെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തും. സൂപ്പർ ബൗളർ ആർച്ചർ മടങ്ങിയെത്തിയില്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം കാഴ്‌ചവെച്ചതും രാജസ്ഥാന് തുണയാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India W vs Sri Lanka W: അഞ്ചാം ടി20 യിലും ജയം; ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി

ഏകദിന ടീമിൽ നിന്നും റിഷഭ് പന്ത് പുറത്തേക്ക്, ഗില്ലും ശ്രേയസ് അയ്യരും തിരിച്ചെത്തും

WPL 2026: ഗുജറാത്ത് ജയന്റ്‌സിനെ ആഷ്‌ലി ഗാര്‍ഡ്‌നര്‍ തന്നെ നയിക്കും

ടെസ്റ്റിൽ ഇന്ത്യ മിസ് ചെയ്യുന്നത് ഹാർദ്ദിക്കിനെ പോലൊരു താരത്തെ, തിരിച്ചുവരണമെന്ന് ഉത്തപ്പ

ഇതൊരിക്കലും അവസാനമല്ല, ടി20 ലോകകപ്പ് ടീമിൽ നിന്നും പുറത്തായ ശുഭ്മാൻ ഗില്ലിന് പിന്തുണയുമായി മുൻ ഇന്ത്യൻ സ്പിന്നർ

അടുത്ത ലേഖനം
Show comments