Webdunia - Bharat's app for daily news and videos

Install App

നായകന്റെ ചങ്കുറപ്പുമായി സഞ്ജു: മൂന്നാം സെഞ്ചുറിയോടെ ഐപിഎൽ എലൈറ്റ് പട്ടികയിൽ

Webdunia
ചൊവ്വ, 13 ഏപ്രില്‍ 2021 (12:27 IST)
ഐപിഎല്ലിൽ നായകനായുള്ള ആദ്യ മത്സരം അവിസ്‌മരണീയമാക്കിയതോടെ രാജ‌‌സ്ഥാൻ നായകൻ സഞ്ജു സാംസണിനെ തേടി പുത്തൻ റെക്കോർഡ്. ഐപിഎല്ലിൽ ക്യാപ്‌റ്റനായി അരങ്ങേറുന്ന മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടത്തിന് പുറമെ ഐപിഎല്ലിലെ എലൈറ്റ് ലിസ്റ്റിലും ഇടം നേടിയിരിക്കുകയാണ് മലയാളി താരം.
 
ഐപിഎല്ലില്‍ മൂന്നോ അതിലധികമോ സെഞ്ചുറി നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലാണ് താരം ഇടം നേടിയത്. ആറ് ശതകങ്ങളുമായി പഞ്ചാബ് കിംഗ്‌സിന്‍റെ വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ മുന്നില്‍. ആര്‍സിബി നായകൻ വിരാട് കോലി 5 സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്തുണ്ട്.
 
വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ഓസ്‌ട്രേലിയന്‍ മുന്‍താരം ഷെയ്‌ന്‍ വാട്‌സണും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറുമാണ് നാല് സെഞ്ചുറികളുമായി മൂന്നാമതുള്ളത്. ആർസി‌ബിയുടെ സൂപ്പർതാരം ഡിവില്ലിയേഴ്‌സിനൊപ്പം ലിസ്റ്റിൽ നാലാമതാണ് സഞ്ജു.
 
അതേസമയം റണ്‍സ് ചേസ് ചെയ്യുമ്പോള്‍ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ വീരേന്ദര്‍ സെവാഗിന്‍റെ  നേട്ടത്തിനൊപ്പമെത്താനും സഞ്ജുവിനായി. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയായിരുന്നു സെവാഗിന്റെ നേട്ടം. ഇതേ സീസണിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബിനായി പുറത്താകാതെ 120 റണ്‍സ് നേടിയ പോള്‍ വാല്‍ത്താട്ടിയാണ് ഇരുവർക്കും മുന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയ്ക്കും സച്ചിനും ഇടമില്ല, ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനുമായി വിസ്ഡൻ മാഗസിൻ

വില കുറച്ച് കാണരുത്, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ ഞങ്ങൾക്കൊപ്പം, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് കോച്ച്

ഓപ്പണിങ്ങിൽ സ്ഥാനമില്ല, മധ്യനിരയിലെ സ്ഥാനം ഉറപ്പിക്കാൻ മികച്ച പ്രകടനം വേണം, ലോകകപ്പ് ടീമിൽ സ്ഥാനം പിടിക്കാൻ സഞ്ജുവിന് മുന്നിൽ വലിയ കടമ്പ

'സഞ്ജുവിനു ഇത് ലാസ്റ്റ് ചാന്‍സ്'; മുന്നറിയിപ്പ് നല്‍കി മുന്‍ ഇന്ത്യന്‍ സെലക്ടര്‍

Sanju Samson: ഗംഭീര്‍ സഞ്ജുവിനോടു പറഞ്ഞു, 'നീ 21 തവണ ഡക്കിനു പുറത്തായാലും അടുത്ത കളി ഇറക്കും'

അടുത്ത ലേഖനം
Show comments