ബു‌മ്ര മുതൽ ചഹാൽ വരെ, പർപ്പി‌ൾ ക്യാപ് നേടാൻ സാധ്യതയുള്ള അഞ്ച് ബൗളർമാർ

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (19:48 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പ് അഞ്ച് ദിവസത്തിന് ശേഷം ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം തന്നെ അവസാനഘട്ട തയ്യാറെടുപ്പിലാണ്. ഐപിഎല്ലിൽ ആരായിരിക്കും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ആകാംക്ഷയും ക്രിക്കറ്റ് പ്രേമികൾക്കുണ്ട്. ഈ സാഹചര്യത്തിൽ ഐപിഎല്ലിൽ പർപ്പിൾ ക്യാപ് നേടാൻ സാധ്യതയുള്ള ബൗളർമാർ ആരൊക്കെയാണെന്ന് നോക്കാം.
 
മുംബൈ ഇന്ത്യൻസിന്റെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറ പര്‍പ്പിള്‍ ക്യാപ് നേടാന്‍ സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ്. 77 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 82 വിക്കറ്റുകളാണ് ബു‌മ്രയുടെ സമ്പാദ്യം. 7 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.
 കൊൽക്കത്ത ഇത്തവണ 15.5 കോടി നൽകി ടീമിലെത്തിച്ച പാറ്റ് കമ്മിൻസും പർപ്പിൾ ക്യാപിനായുള്ള മത്സരത്തിൽ മുന്നിലുണ്ട്. ഇതുവരെ 16 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 17 വിക്കറ്റാണ് കമ്മി‌ൻസ് സ്വന്തമാക്കിയിട്ടുള്ളത്.
 
കഴിഞ്ഞ സീസണിൽ 26 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് സ്വന്തമാക്കിയ ഇമ്രാൻ താഹിർ ഇത്തവണയും പോരാട്ടത്തിൽ മുന്നിലുണ്ട്. ഇതുവരെ 55 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 79 വിക്കറ്റുകൾ താഹിർ സ്വന്തമാക്കിയിട്ടുണ്ട്. 84 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 100 വിക്കറ്റുകൾ തികച്ച ബാംഗ്ലൂരിന്റെ ഇന്ത്യൻ താരമായ ചാഹലും പർപ്പിൾ ക്യാപിനായി രംഗത്തുണ്ട്.18 ഐപിഎല്ലില്‍ നിന്ന് 31 വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദയാണ് പർപ്പിൾ ക്യാപിനായി രംഗത്തുള്ള മറ്റൊരു പേസർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിൽ ഇറ്റലിയില്ലെന്നത് നിരാശപ്പെടുത്തുന്നു, തുറന്ന് പറഞ്ഞ് ലയണൽ സ്കലോണി

കമ്മിന്‍സിന്റെ അഭാവം തിരിച്ചടിയാവില്ല, ഇഷാനില്‍ പൂര്‍ണ്ണവിശ്വാസമുണ്ട് : ഡാനിയേല്‍ വെട്ടോറി

ശരിക്കും?, റിഷഭ് പന്താണോ നിങ്ങളുടെ ഓപ്പണർ, ലഖ്നൗ തീരുമാനത്തെ ചോദ്യം ചെയ്ത് കെവിൻ പീറ്റേഴ്സൺ

ഇത് ഷമ്മിയാടാ.. ഐപിഎല്ലിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്നത് ഇത് അഞ്ചാം തവണ, അപൂർവ റെക്കോർഡ്

ചഹൽ ബുദ്ധിമാനായ ബൗളർ, പ്രശംസയുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments