Webdunia - Bharat's app for daily news and videos

Install App

ഇവരുടെ നടത്തം കനലിനു മീതെ!

Webdunia
WDWD
മാള്‍വയില്‍ “ചൂള്‍” എന്ന പേരില്‍ അറിയപ്പെടുന്ന, കത്തുന്ന കനലിലിനു മുകളിലൂടെ നടക്കുന്ന ഒരു ചടങ്ങാണ് ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ദുലന്ദി ദിവസം, അതായത് ഹോളിയുടെ പിറ്റേന്ന് രാവിലെയാണ് ഈ ചടങ്ങുകള്‍ തുടങ്ങുന്നത്. ഇത് രാത്രി വൈകും വരെ നീണ്ടുനില്‍ക്കും. സ്ത്രീകളാണ് ഈ ചടങ്ങില്‍ പങ്കാളികളാവുന്നത്.

കനലിനു മീതേ നടക്കുന്നതിനു മുമ്പ് സ്ത്രീകള്‍ ആല്‍മരത്തെയും“ ഗാല്‍” ദൈവത്തെയും ആരാധിക്കുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിനായി അടുത്ത അഞ്ച് വര്‍ഷവും ഈ ആചാരം തുടര്‍ന്നുകൊള്ളമെന്നാണ് ഇവര്‍ പ്രാര്‍ത്ഥിക്കുന്നത്.

WDWD
ഈ ചടങ്ങിനായി നാലടി നീളവും ഒരടി താഴ്ചയുമുള്ള കുഴിയില്‍ കനല്‍ക്കട്ടകള്‍ നിറയ്ക്കുന്നു. കനലുകള്‍ കൂടുതല്‍ ശക്തിയോടെ ജ്വലിക്കാനായി ഇതിനു മുകളിലേക്ക് നെയ്യും ഒഴിക്കും. കനലുകള്‍ കത്തിജ്ജ്വലിക്കുമ്പോള്‍ ആളുകള്‍ ഇതിനു മീ‍തേ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ നടക്കും. ഇവര്‍ നഗ്നപാദരായിട്ടാണ് നടക്കുക.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

WDWD
സഹോദരന്‍റെ കല്യാണം ഭംഗിയായി നടക്കാനായുള്ള നേര്‍ച്ചയ്ക്കായാണ് ആദ്യം ഇവിടെ എത്തിയതെന്ന് സോണ എന്ന ഭക്ത ഞങ്ങളോട് പറഞ്ഞു. നേര്‍ച്ച പറഞ്ഞ് അധികം താമസിക്കാതെ സഹോദരന്‍റെ കല്യാണം നടക്കുകയും സന്താനമുണ്ടാവുകയും ചെയ്തു. ഇപ്പോള്‍ കത്തുന്ന കനലിനു മുകളിലൂടെ നടന്ന് നേര്‍ച്ച നടത്താനാണ് ഇവര്‍ ഇവിടെയെത്തിയിരിക്കുന്നത്. ഈ നേര്‍ച്ച അടുത്ത നാല് വര്‍ഷം കൂടി തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ കനലിനുമുകളിലൂടെ നടക്കുന്ന സ്ത്രീകള്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. കനലിനുമുകളിലൂടെ നടക്കുന്നതുകൊണ്ട് പരുക്കുകളൊന്നും പറ്റില്ല എന്നും ഇവര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഈ ആചാരം അനുഷ്ഠിച്ചുവരുന്ന ശാന്തിഭായിയുമായും ഞങ്ങള്‍ സംസാരിച്ചു. കനലിനു മുകളിലൂടെ നടക്കുന്നതിലൂടെ ഇതുവരെയായും കാല്‍പ്പാദത്തിന് പൊള്ളലേറ്റിട്ടില്ല എന്നും ഈ ആചാരം അനുഷ്ഠിക്കുന്നതിലൂടെ പരുക്കുകള്‍ ഒന്നും പറ്റിയിട്ടില്ല എന്നും ഇവര്‍ പറയുന്നു.

WDWD
ഈ വ്യത്യസ്തമായ ആചാരത്തിനുപിന്നില്‍ ഒരു കഥയുണ്ട്. ശിവപത്നിയായ സതി, പിതാവ് ദക്ഷനാല്‍ അപമാനിതയായപ്പോള്‍ അഗ്നിപ്രവേശം നടത്തിയിരുന്നല്ലോ. സതിയുടെ നേര്‍ക്കുള്ള ഭക്തി പ്രകടിപ്പിക്കാനായാണ് ഈ സ്ത്രീകളും കനലിനു മുകളിലൂടെ നടക്കുന്നത്. ഇത്തരം ആചാരങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്...ഞങ്ങളെ അറിയിക്കൂ.

ഭക്തിയുണ്ടെങ്കില്‍ പരുക്ക് പറ്റില്ല എന്നത്

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന്

Show comments