‘ജാതകത്തിലും ഗ്രഹനിലയിലും നമുക്കുള്ള വിശ്വാസത്തെ കുറിച്ച് പ്രത്യേക വിശദീകരണം വേണമെന്നില്ല. വിവാഹക്കാര്യമോ വ്യാപാര സംബന്ധിയായ വിഷയമോ എന്തുമാവട്ടെ നമുക്ക് പഥ്യം ജാതങ്ങളും ഗ്രഹ നിലയും തന്നെ. അടുത്ത ഒരു വര്‍ഷത്തേക്ക് ജീവിതം സ്വസ്ഥമാക്കാനായി നടത്തുന്ന ഒരു ഗ്രഹ പൂജയെ കുറിച്ചാണ് ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയില്‍ പറയുന്നത്.
കഴിഞ്ഞ നവംബര്‍ 16 ന് തെക്കെ ഇന്ത്യയില്‍ ഗുരുവിന്‍റെ (വ്യാഴം, ബൃഹസ്പതി) സാന്നിധ്യമുള്ള എല്ലാ ക്ഷേത്രങ്ങളിലും, പ്രത്യേകിച്ച് തമിഴ്നാട്ടില്‍, വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഈ ദിവസം രാവിലെ 4:24 ന് ആണ് ഗുരു കഴിഞ്ഞ ഒരു വര്‍ഷം നിന്നിരുന്ന വൃശ്ചികം രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് മാറിയത്. അടുത്ത വര്‍ഷത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനായി ആയിരക്കണക്കിന് വിശ്വാസികള്‍ ഗുരു പ്രീതിക്കായി പ്രത്യേക പൂജകളും നടത്തി.
തമിഴ്നാട്ടില്‍ ഗുരു സാന്നിധ്യമുള്ള നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രശസ്തമായത് തഞ്ചാവൂര്‍ ജില്ലയിലെ ആലംഗുഡിയിലേതാണ്. ശിവ കൃപയ്ക്കായി ഗുരു ഭഗവാന്‍ ഇവിടെ വച്ച് പ്രാര്‍ത്ഥന നടത്തിയെന്നാണ് വിശ്വാസം. ഗുരു ‘പേയര്‍ച്ചി’ ദിനത്തില്‍ ആലംഗുഡിയിലെ ആപത് സഹായേശ്വര ക്ഷേത്രത്തില്‍ ഗുരു ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ മണിക്കൂറുകളോളം കാത്ത് നില്‍ക്കുന്നത് കാണാന്‍ സാധിക്കും. ഈ ദിവസത്തില്‍, ഗുരു സാന്നിധ്യമുള്ള മറ്റ് ക്ഷേത്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
WD
WD
എന്തുകൊണ്ടാണ് വ്യാഴത്തിന്‍റെ ഈ മാറ്റത്തിന് ഇത്രയധികം പ്രാധാന്യം കല്‍പ്പിക്കുന്നത്? ഞങ്ങള്‍ ജ്യോതിഷ പണ്ഡിതനായ ഡോ. കെ.പി വിദ്യാധരന്‍റെ അഭിപ്രായം തേടി. “രാശിമണ്ഡലത്തിലെ നാല് ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ അതിപ്രധാനമാണ്. മറ്റ് നക്ഷത്രങ്ങളുടെ നില അനുസരിച്ച്, ശനി, വ്യാഴം, രാഹു, കേതു എന്നീ നക്ഷത്രങ്ങളുടെ മാറ്റം ജാതകരെ ബാധിക്കുന്നു. ഈ ഗ്രഹങ്ങളില്‍ വ്യാഴം ഒഴികെയുള്ളവയുടെ മാറ്റം ദോഷകരമായാണ് ബാധിക്കുക. എന്നാല്‍, വ്യാഴമോ? വിവാഹം, വ്യാപാരം, സ്ഥാനക്കയറ്റം തുടങ്ങിയ നല്ല കാര്യങ്ങള്‍ക്ക് കാരണമാവുന്നു. രാഷ്ട്രീയക്കാര്‍ക്ക് അധികാര സ്ഥാനത്ത് എത്താന്‍ ഗുരു ഭഗവാന്‍ സഹായിക്കുന്നു. അതിനാലാണ് പ്രത്യേകാവസരങ്ങളല്ലാത്തപ്പോഴും രാഷ്ട്രീയക്കാര്‍ ഗ്രഹപൂജ നടത്തുന്നത്. ഗുരു ഭഗവാന്‍റെ സഹായത്തിനായാണ് രാഷ്ട്രീയക്കാര്‍, ഭരണകര്‍ത്താക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയ ആള്‍ക്കാരെല്ലാം ഗുരു പൂജ നടത്തുന്നത്.“
WD
WD
അതിപുരാതന കാലം മുതല്‍ക്കു തന്നെ ജ്യോതിഷം നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ജ്യോതിഷത്തെ വേദ കാലഘട്ടം മുതല്‍ ഇന്ത്യന്‍ ജോതിശാസ്ത്രത്തിനോടും ആത്മീയതയോടും ബന്ധിപ്പിച്ചു കാണുന്നുണ്ട്. ആധുനിക ലോകം അതിനൂതനമായ ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തിയ ആകാശഗംഗ എന്ന നക്ഷത്ര സമൂഹത്തെ കുറിച്ചും വിദൂര നക്ഷത്രങ്ങളെ കുറിച്ചും നമ്മുടെ പൂര്‍വ്വികര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നത് വിസ്മയകരമായ വസ്തുതയാണ്.
നമ്മുടെ പൂര്‍വികര്‍, ഗ്രഹങ്ങളെ കണ്ടെത്തുക മാത്രമല്ല അവയുടെ പ്രത്യേകതകളെ കുറിച്ച് പ്രായോഗിക ജ്ഞാനം നേടുകയും ചെയ്തിരുന്നു. ഗ്രഹങ്ങളുടെ സ്വഭാവവും പ്രഭാവവും അനുസരിച്ചായിരുന്നു അവയ്ക്ക് പേര് നല്‍കിയതും. ഗ്രഹങ്ങളുടെ പ്രഭാവത്തെ കുറിച്ചുള്ള ജ്ഞാനത്തിനെ അടിസ്ഥാനമാക്കിയാണ് ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ക്ക് ഗ്രഹ സ്ഥാനങ്ങളും പരിഗണിക്കണമെന്ന് ജ്യോതിഷികള്‍ പറയുന്നത്.
എന്നാല്‍ എല്ലാവരും ഈ പുരാതന ജ്ഞാനത്തെ അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല ചിലര്‍ ഇതിനെ അന്ധവിശ്വാസമെന്ന് പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ ചിന്തയും പ്രവര്‍ത്തികളുമാണ് വിധിയെന്ന് പറയുന്ന വിമര്‍ശകര്‍ ഇത്തരം രീതികള്‍ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും സമര്‍ത്ഥിക്കുന്നു. ‘ജീവിതത്തിലെ വെല്ലുവിളികള്‍ സമര്‍ത്ഥമായി നേരിടുക, അനുഭവങ്ങള്‍ നേടി മുന്നേറുക’-ഇതാണ് അവരുടെ മുദ്രാവാക്യം.
WD
WD
ശാസ്ത്രം കാര്യ കാരണ സഹിതം എന്തു തന്നെ തെളിയിച്ചാലും മനുഷ്യര്‍, വിദ്യാഭ്യാസമുള്ളവരായാലും അല്ലെങ്കിലും അവരുടെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെ കാണുന്നത്. ഇപ്പറഞ്ഞ കാര്യങ്ങളെ കുറിച്ച് നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ?