Webdunia - Bharat's app for daily news and videos

Install App

നാഗങ്ങള്‍ക്കൊരു പ്രണയകുടീരം

Webdunia
WD
ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ നിങ്ങളെ തികച്ചും പ്രത്യേകമായ ഒരിടത്തേക്കാണ് ഞങ്ങള്‍ കൊണ്ടു പോവുന്നത്. ഗുജറാത്തിലെ മഞ്ചല്‍‌പൂരിലുള്ള ഈ ക്ഷേത്രം ഒരു പ്രണയ കുടീരമാണ്. സാധാരണ പ്രണയ കുടീരമല്ല, നാഗങ്ങളുടെ പ്രണയ കഥയാണ് ഈ ക്ഷേത്രത്തിന് പറയാനുള്ളത്. ഫോട്ടോഗാലറി ഈശ്വരഭക്തിയെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചും പറയുമ്പോള്‍ പലപ്പോഴും നമുക്ക് യുക്തി മാറ്റിവച്ച് ചിന്തിക്കേണ്ടി വരും. നാഗങ്ങളെ കുറിച്ചും നാഗസുന്ദരിമാരെ സുന്ദരിമാരെ കുറിച്ചും അവരുടെ പ്രണയത്തെകുറിച്ചും അത്ഭുത ശക്തികളെകുറിച്ചുമൊക്കെ വിവരിക്കുമ്പോള്‍ കുറയൊക്കെ യാഥാര്‍ത്ഥ്യ ബോധം വേണ്ടേ. ഇതൊക്കെ ആധുനിക സമൂഹത്തില്‍ എത്രത്തോളം പ്രസക്തമാണ് എന്ന് എങ്കിലും ചിന്തിക്കേണ്ടതുണ്ട്.

WD
ക്ഷേത്രത്തെ കുറിച്ച് മാനേജര്‍ ഹര്‍മന്‍ഭായി പറഞ്ഞത് അദ്ദേഹത്തിന്‍റെ അനുഭവ കഥയായിരുന്നു. 2002 ല്‍ നടന്ന ഒരു സംഭവം. ഹര്‍മനും അദ്ദേഹത്തിന്‍റെ കുടുംബവും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കയറി ഒരു നാഗം ചതഞ്ഞരഞ്ഞു. റോഡ് മുറിച്ചുകടന്ന രണ്ട് നാഗങ്ങളില്‍ ഒന്നായിരുന്നു കാറിനടിയില്‍ പെട്ടത്. ഇണയുടെ വിയോഗം സഹിക്കാനാവാതെ കൂടെയുണ്ടായിരുന്ന നാഗം ടാര്‍ റോഡില്‍ തലതല്ലി മരിച്ചു!


WD
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകള്‍ ഈ കാഴ്ച കണ്ട് അത്ഭുതപരതന്ത്രരായി. കൂട്ടത്തിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഇത് നാഗങ്ങളുടെ പരസ്പര പ്രണയത്തിന്‍റെ വെളിപ്പെടുത്തലാണെന്ന് വിധിയെഴുതി. തുടര്‍ന്ന് അതേസ്ഥാനത്ത് നാഗങ്ങളുടെ പ്രണയത്തിന് ഒരു സ്മാരകവും പണികഴിപ്പിച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ സ്മാരകം നിന്നഭൂമി സ്ഫോടന ശബ്ദത്തോടെ മൂന്ന് അടിയോളം താണു. ഇക്കാര്യം ഇന്നും അത്ഭുതമായി നിലകൊള്ളുന്നു.

ഈ ക്ഷേത്രത്തില്‍ ഇപ്പോഴും അത്ഭുതങ്ങള്‍ നടക്കാറുണ്ട് എന്ന് പൂജാരി അവകാശപ്പെടുന്നു. ഒരിക്കല്‍ ഒരു ഭക്തന്‍ ക്ഷേത്രത്തില്‍ വച്ച് തേങ്ങ നടുവെ മുറിച്ചപ്പോള്‍ അതിന്‍റെ വലിയ പാതിയില്‍ രണ്ട് ചെറിയ തേങ്ങകള്‍ പ്രത്യക്ഷപ്പെട്ടതടക്കം പല കഥകളും പൂജാരിക്ക് പറയാനുണ്ട്. ഈ ക്ഷേത്രത്തെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി ഭക്തര്‍ ഇവിടെയെത്താറുണ്ട്. സന്താന ഭാഗ്യത്തിനും ഐശ്വര്യ ലബ്ധിക്കും ജീവിത വിജത്തിനുമായി നാഗ ദൈവങ്ങളെ വണങ്ങാന്‍ വിദൂര ദേശത്തുനിന്നും ആളുകള്‍ എത്തുന്നു.

WD
ഇന്ത്യയില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി കഥകള്‍ കേള്‍ക്കാന്‍ സാധിക്കും. എന്നാല്‍ ഇവയില്‍ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്ക് പറയാന്‍ സാധിച്ചെന്നു വരില്ല. പലപ്പോഴും സാധാരണ സംഭവങ്ങളെ അസാമാന്യവല്‍ക്കരിച്ച് വിശ്വാസത്തിന്‍റെ കാണാപ്പുറങ്ങളില്‍ എത്തിക്കാനും പാവപ്പെട്ടവരുടെ വിശ്വാസം മുതലാക്കാനും ശ്രമങ്ങള്‍ നടക്കാറുമുണ്ട്. ഇത്തരം കഥകളെ കുറിച്ച് നിങ്ങള്‍ എന്ത് കരുതുന്നു?

മനുഷ്യരെ പോലെ നാഗങ്ങള്‍ക്കും പ്രണയവികാരം ഉണ്ട് എന്നത്

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന്

Show comments