Select Your Language

Notifications

webdunia
webdunia
webdunia
webdunia

പക്ഷാഘാതത്തിനൊരു അദ്ഭുത ചികിത്സ

പക്ഷാഘാതത്തിനൊരു അദ്ഭുത ചികിത്സ
FILEWD
ഒരു കുളിയിലൂടെ പക്ഷാഘാതത്തിന് ശമനമുണ്ടാവുമെന്ന് നിങ്ങള്ക്ക് വിശ്വസിക്കാന്കഴിയുമോ?' ഭാദവ മാത' അമ്പലത്തിലെ കുളത്തില്കുളിച്ചാല്പക്ഷാഘാതം മാറുമെന്നാണ് വിശ്വാസികള്സാക്ഷ്യപ്പെടുത്തുന്നത്. മദ്ധ്യപ്രദേശിലെ നീമച്ച്നഗരത്തില്നിന്ന്50 കിലോമീറ്റര്അകലെയാണ് ഈ ക്ഷേത്രം

ഇതിന്റെ കാരണമന്വേഷിച്ച്ഒട്ടേറെ പേര്ഗവേഷണം നടത്തിയിട്ടുണ്ടെന്ന്അമ്പലവുമായി ബന്ധപ്പെട്ടവര്പറയുന്നു. ഈ ജലത്തിലെ രാസവസ്തുകള്ക്ക്ശരീരത്തിലെ രക്തപ്രവാഹം വര്ദ്ധിപ്പിക്കുന്നതിന്സഹായിക്കുവാന്കഴിയുമെന്ന്ശാസ്ത്രജ്ഞര്മാര്കണ്ടെത്തിയിട്ടുണ്ട്

ആദിവാസി വിഭാഗത്തില്പെട്ട ഭീല്സമുദായത്തിന്റേതാണ്ഈ ക്ഷേത്രം. ഇവിടത്തെ പൂജാരി ബ്രാഹ്മനണല്ല. ഭീല്സമുദായക്കാരനാണ്.

ഫോട്ടോ ഗാലറി കാണാന്ക്ലിക്ക് ചെയ്യുക



webdunia
FILEWD
" ഇവിടെ വളരെയധികം അദ്ഭുതങ്ങള്നടക്കുന്നുണ്ട്. കുളം നിലനില്ക്കുന്നത്അമ്പലത്തിന്റെ നടുക്കാണ്. അതില്കുളിച്ചാല്പക്ഷാഘാതം ഭേദപ്പെടുത്തുമെന്നാണ് വിശ്വാസം", അമ്പലത്തിന്റെ ചീഫ്മാനേജര്വിശ്വനാഥ ഗാലോട്ട്പറഞ്ഞു.

ക്ഷേത്രത്തിലെ അത്ഭുതങ്ങള്കേട്ടറിഞ്ഞ് പക്ഷാഘാതം മാറ്റാനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്ദ്ധിച്ചു. ആളുകളെ നിയന്ത്രിക്കാനാവാതെ വന്നപ്പോള്ക്ഷേത്ര ഭാരവാഹികള്കുളത്തില്കുളിക്കാനുള്ള അനുവാദം താല്ക്കാലികമായി നിര്ത്തി വച്ചു. പകരം കുളത്തിലെ പുണ്യ ജലം ടാങ്കുകളില്നിറച്ച് വച്ചു. തീര്ത്ഥാടകര്ഇതില്നിന്നും കോരിക്കുളിച്ച് രോഗശാന്തി നേടി. പിന്നീടാണ് സ്ത്രീകള്ക്കും പുരുഷന്മാര്ക്കും സൌകര്യ പൂര്വ്വം കുളിക്കാന്കുളിമുറികള്നിര്മ്മിച്ചതും അതില്പുണ്യതീര്ത്ഥം ലഭ്യമാക്കിയതും.

"മൂന്നു വര്ഷമായി ഞാന്പക്ഷാഘാതം മൂലം ബുദ്ധിമുട്ടുകയാണ്. ഇവിടെ താമസിച്ച്ഒന്പതു ദിവസം വിശുദ്ധജലത്തില്കുളിച്ചു. ഇപ്പോള്എനിക്ക്ആശ്വാസമുണ്ട്. എനിക്ക്അധികം വൈകാതെ പൂര്ണ്ണ ആരോഗ്യം വീണ്ടെടുക്കാന്കഴിയുമെന്ന്വിചാരിക്കുന്നു", അമ്പാരാംജി രാംജിയെന്ന വിശ്വാസി പറയുന്നു.

webdunia
FILEWD
ഇത്അമ്പാംരാജിയുടെ മാത്രം കാര്യമല്ല. അഞ്ചു ദിവസം കുളിച്ചപ്പോള്അശോകനെന്ന പക്ഷാഘാത രോഗിക്ക്സ്വന്തംകാലില് എഴുന്നേറ്റു നില്ക്കാമെന്നായി.

700 വര്ഷം പഴക്കമുള്ളതാണ്അത്ഭുത ശക്തികള്ഉണ്ടെന്ന് ഭക്തര്ഉറച്ച് വിശ്വസിക്കുന്ന ഈ ദേവീ ക്ഷേത്രം.

ഭാദവ മാതാ ദേവി ഭക്തരെ അനുഗ്രഹിക്കാന്ശനി, ഞായര്ദിവസങ്ങളില്അമ്പലത്തിലേക്ക്വരുമെന്നാണ്വിശ്വാസം. ആ ദിവസങ്ങളില്ദേവിയുടെ ശക്തി അനുഭവേദ്യമാവും. ഭക്തര്കോഴികളെയേയും ആടുകളെയേയും ഭാദവ ദേവിയുടെ പ്രീതിയ്ക്കായി കാണിക്ക നല്കാറുണ്ട്.

ഫോട്ടോ ഗാലറി കാണാന്ക്ലിക്ക് ചെയ്യുക

ഉജ്ജൈനിലെ കാലഭൈരവന്മദ്യം കുടിക്കുന്നത്

Share this Story:

Follow Webdunia malayalam