Webdunia - Bharat's app for daily news and videos

Install App

പ്രേതങ്ങള്‍ക്കായി ഒരു മേള !

നരേന്ദ്ര രാഥോര്‍

Webdunia
WDWD
ഇന്ത്യയുടെ ആത്മാവ് കുടി കൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് പറയുന്നത് എത്രയോ ശരിയാണ്. സവിശേഷ കാഴ്ചകളും ഗ്രാമങ്ങളുടെ സ്വന്തമാണ്. ഇന്ത്യന്‍ ഗ്രാമങ്ങള്‍ മേളകള്‍ക്ക് പേരുകേട്ടവയാണ്. കൌതുക വസ്തുക്കളും മറ്റും വാങ്ങാനും വിനോദങ്ങളില്‍ പങ്കുകൊള്ളാനുമാണ് നാം മേളകളുടെ ഭാഗമാവുന്നത്. എന്നാല്‍, ജന ശ്രദ്ധ പിടിച്ചു പറ്റുന്ന ചില മേളകള്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തങ്ങളാണ്.

ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് ഒരു സവിശേഷ മേളയിലേക്കാണ്. ഇവിടെ നിങ്ങള്‍ക്ക് ഒരു മേളയുടെ എല്ലാ രസങ്ങളും അനുഭവിക്കാന്‍ കഴിയും...എന്നാല്‍ ഈ മേള പ്രേതങ്ങളുടെ കൂടിയാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും വിശ്വസിച്ചേ മതിയാവൂ. മഹാരാഷ്ട്രയിലെ ജാല്‍‌ഗാവിലെ ചോരാവാദ് ഗ്രാമത്തില്‍ നടക്കുന്ന ഈ മേള ‘പ്രേതങ്ങളുടെ മേള’ എന്നാണ് അറിയപ്പെടുന്നതും!

ഇവിടെ എല്ലാ വര്‍ഷവും ദത്താ ജയന്തിക്ക് പ്രേതങ്ങളുടെ മേള നടക്കാറുണ്ട്. ഈ ദിനത്തില്‍ പ്രേത ബാധയുള്ളവര്‍ മേളയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് ഇവിടെയുള്ളവര്‍ കരുതുന്നത്. പ്രേത ബാധയുള്ളവര്‍ ഇവിടെയെത്തിയാല്‍ ബാധ ഒഴിയുമെന്നുള്ള വിശ്വാസവും ശക്തമാണ്.

WDWD
ഈ വിചിത്രമായ മേളയെ കുറിച്ച് കേട്ടറിഞ്ഞ് ഞങ്ങള്‍ ചൌക്കാദ് ഗ്രാമത്തിലേക്ക് പോവാന്‍ തീരുമാനിച്ചു. ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ഞങ്ങള്‍ മേളയിലേക്ക് പോവുന്ന നിരവധി ചെറു സംഘങ്ങളെ കണ്ടു. ഓരോ സംഘങ്ങളിലും ഒന്നോ രണ്ടോ പേരെങ്കിലും അസ്വാഭാവിക ചേഷ്ടകള്‍ കാട്ടിയിരുന്നു.

ഞങ്ങള്‍ അവരോട് സംസാരിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, അവര്‍ പൈശാചിക ശക്തികളുടെ പിടിയിലാണെന്നും അവരെ മേളയിലേക്ക് കൊണ്ടു പോവുകയാണെന്നും കൂടെ വന്നവര്‍ പറഞ്ഞു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
പൈശാചിക ശക്തികള്‍ ഉണ്ട് എന്നത്

WDWD
മേളയിലെത്തിയ ഞങ്ങള്‍ അവിടം ആസ്വദിക്കുക തന്നെ ചെയ്തു. എല്ലാ മേളകളെയും പോലെ വിനോദത്തിനുള്ള സൌകര്യങ്ങള്‍ അവിടെയുണ്ടായിരുന്നു. കൂടാതെ, ഭക്ഷണങ്ങളുടെ ആസ്വാദ്യമായ വകഭേദങ്ങളും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍, ഇതിനെല്ലാം ഇടയില്‍ ലക്‍ഷ്യമില്ലാതെ അങ്ങിങ്ങ് നടക്കുന്ന സ്വയം പീഡനം നടത്തുന്ന ചിലരെയും ഞങ്ങള്‍ ശ്രദ്ധിച്ചു.

ഇത്തരക്കാരുടെ സ്വഭാവ വൈചിത്ര്യം സമയം ചെല്ലുംതോറും വര്‍ദ്ധിച്ചു വരികയായിരുന്നു. അവര്‍ ഒരു പ്രത്യേക രീതിയില്‍ ഒച്ച വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ഇവര്‍ ഒരു പരന്ന തിട്ടയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിക്കുകയും തല കുമ്പിടുകയും ചെയ്തു. ഇതിനു ശേഷം ഇവരുടെ ചേഷ്ടകളില്‍ കാര്യമായ മാറ്റമുണ്ടായി. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ഇവര്‍ തികച്ചും സാധാരണ രീതിയില്‍ പെരുമാറാന്‍ തുടങ്ങി.

പ്രേതബാധയുണ്ട് എന്ന് പറയുന്നവരുടെ ബന്ധുക്കള്‍ വിശ്വസിക്കുന്നത് അവരുടെ സ്വന്തക്കാര്‍ ഇപ്പോള്‍ പ്രേതാവേശത്തില്‍ നിന്നും മുക്തി നേടിയെന്നാണ്. ആ ദിവസം മുഴുവന്‍ മേളയില്‍ ചുറ്റിക്കറങ്ങിയ ഞങ്ങള്‍ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന നിരവധി പേരെ കണ്ടുമുട്ടി.

ഇത്തരത്തില്‍ പ്രേതബാധയുണ്ടെന്ന് പറയുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇവരെ നിരീക്ഷിച്ചതില്‍ നിന്നും ഇവരെ കുറിച്ചുള്ള കഥകള്‍ കേട്ടതില്‍ നിന്നും ഇവരില്‍ പലരുടെയും മനോനില തകരാറിലാണെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്.

WDWD
ഇവര്‍ക്ക് മാനസിക ചികിത്സയും ഒപ്പം അനുതാപവും സ്നേഹവും ആണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് തോന്നി. എന്നാല്‍, നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട് എങ്കില്‍ പൈശാചിക ശക്തിയിലും വിശ്വസിച്ചേ മതിയാവൂ എന്നായിരുന്നു അവിടെയുള്ളവരുടെ അഭിപ്രായം. ഇതെ കുറിച്ച് നിങ്ങള്‍ എന്ത് കരുതുന്നു? നിങ്ങളുടെ അഭിപ്രായത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.


ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
പൈശാചിക ശക്തികള്‍ ഉണ്ട് എന്നത്

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് വിശ്വസിക്കുന്ന ദക്ഷിണേന്ത്യയിലെ കൈലാസം, 7 മലകളിൽ കയറിയുള്ള അടിപൊളി ട്രെക്കിംഗ്, വെള്ളിയാങ്കിരിയെ പറ്റി അറിയാം: Part-1

Today's Horoscope in Malayalam 07-03-2025: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

2025ല്‍ ഈ രാശിക്കാര്‍ സ്വര്‍ണ്ണം നേടും!

നിങ്ങളുടെ നെറ്റി ഇങ്ങനെയാണോ? നിങ്ങള്‍ക്ക് ഈ സ്വഭാവങ്ങളുണ്ടാകാം

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Show comments