Webdunia - Bharat's app for daily news and videos

Install App

പ്രേതബാധയേറ്റ ഗ്രാമം !

Webdunia
ആളുകളില്‍ പ്രേതാവേശം ഉണ്ടാവുന്നതിനെ കുറിച്ചുള്ള പല സംഭവങ്ങളും ഞങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി, ഒരു ഗ്രാമം മുഴുവം പ്രേതാവശത്തിലാണ് എന്ന് വിശ്വസിച്ച ഒരു ഗ്രാമത്തെ കുറിച്ചാണ് ഇത്തവണ പറയുന്നത്.

മധ്യപ്രദേശില്‍ ഖര്‍ഗോണിനടുത്ത് ബൈദ ഗ്രാമത്തിലെ അഞ്ച് ഗ്രാമീണര്‍ അജ്ഞാത രോഗം ബാധിച്ച് മരിക്കാനിടയായി. രോഗകാരണം അജ്ഞാതമായതിനാല്‍ ഗ്രാമീണര്‍ ഒരു മന്ത്രവാദിയുടെ സഹായം തേടി. ഒരു പൈശാചിക ശക്തിയാണ് ഈ മരണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു മന്ത്രവാദി അഭിപ്രായപ്പെട്ടത്. ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല എങ്കില്‍ ഗ്രാമത്തിലുള്ള ആളുകള്‍ക്ക് മുഴുവന്‍ ദോഷകരമായത് സംഭവിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ഗ്രാമീണരുടെ ആവശ്യപ്രകാരം പൈശാചിക ശക്തിയെ തളയ്ക്കാന്‍ മന്ത്രവാദി ഒരു പദ്ധതി ഒരുക്കുകയും ചെയ്തു.

ബാധയെ ഒഴിക്കാനായി ഗ്രാമത്തിനു വെളിയില്‍ നിന്നുള്ളവര്‍ ഉടന്‍ ഗ്രാമം വിടാനും മറ്റുള്ളവര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടത്തുന്ന പൂജയില്‍ പങ്കുകൊള്ളാനും മന്ത്രവാദി ആവശ്യപ്പെട്ടു.

തുടര്‍ന്ന്, ബാധയെ ഗ്രാമത്തില്‍ നിന്ന് ഒഴിവാക്കാനുള്ള കര്‍മ്മങ്ങള്‍ തുടങ്ങി. മന്ത്രവാദി അസാധാരണമായ ഒരു വേഷവിധാനത്തിലായിരുന്നു കര്‍മ്മങ്ങള്‍ക്ക് എത്തിയത്. മൊത്തത്തില്‍, അന്തരീക്ഷമാകെ ഭീതിയുളവാക്കുന്നതായിരുന്നു. ആശ്ചര്യം മുറ്റി നിന്ന മുഹൂര്‍ത്തങ്ങള്‍ തുടരവേ, മന്ത്രവാദി പാല്‍ ഒഴിച്ച് ഗ്രാമത്തിന്‍റെ അതിരുകള്‍ വേര്‍തിരിച്ചു. മന്ത്രതന്ത്രങ്ങള്‍ക്ക് ഒടുക്കം, ഗ്രാമം ബാധയില്‍ നിന്ന് മോചിതമായി എന്ന് മന്ത്രവാദി പ്രഖ്യാപിച്ചു. ഗ്രാമീണര്‍ മന്ത്രവാദിയെ വാഴ്ത്താനും തുടങ്ങി.

അജ്ഞാതവും അത്ഭുതകരവുമായ സംഭവങ്ങള്‍ക്ക് അമാനുഷിക പരിവേഷം നല്‍കുക മനുഷ്യ സ്വഭാവമാണ്. ഇത് ചില
WDWD
ആളുകള്‍ മറ്റുള്ളവരെ ചൂഷണം ചെയ്യാനും പണമുണ്ടാക്കാനുള്ള മര്‍ഗ്ഗമായും എടുക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളെ കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്. ഞങ്ങളെ അറിയിക്കൂ.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? വാസ്തു പറയുന്നത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Show comments