Webdunia - Bharat's app for daily news and videos

Install App

മനുഷ്യരില്‍ ഈശ്വരനെത്തുമ്പോള്‍ !

Webdunia
നിങ്ങള്‍ മനുഷ്യരില്‍ ദേവിയുടെ പ്രതിരൂപം കണ്ടിട്ടുണ്ടോ? ദൈവം ആവേശിച്ചയാളുകള്‍ക്ക് കനലിനു മീ‍തെ നടക്കാനാവുമോ? ദേവി സ്വശരീരത്തില്‍ ആവേശിക്കുമെന്നും അത് മറ്റ് ഭക്തരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുമെന്നും കരുതുന്ന ചിലരുടെ അടുത്തേക്കാണ് ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോവുന്നത്. ഫോട്ടോഗാലറി


മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു ദുര്‍ഗ്ഗാ ക്ഷേത്രത്തിലാണ് ഈ വിചിത്രമായ സംഭവം നടക്കുന്നത്. ഇവിടുത്തെ ആരതിക്ക് ശേഷം ചില സ്ത്രീകളിലും പുരുഷന്‍‌മാരിലും ദേവി ആവേശിക്കുന്നത് വളരെ സാധാരണ സംഭവമാണ്. ദൈവം ആവേശിച്ചു കഴിഞ്ഞാല്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങുന്ന ഇവര്‍ മറ്റ് വിശ്വാസികളെ അനുഗ്രഹിക്കുകയും ചെയ്യും. ഇവരില്‍ ചിലര്‍ നാവില്‍ കര്‍പ്പൂരം കത്തിച്ചു വച്ച് ദുര്‍ഗ്ഗയെ ആരാധിക്കുമ്പോള്‍ മറ്റു ചിലര്‍ കൈകളിലായിരിക്കും കര്‍പ്പൂരം കത്തിച്ചു വയ്ക്കുക.

ഇതൊന്നുമല്ല അത്ഭുതം, ദുര്‍ഗ്ഗയെ കൂടാതെ കാലഭൈരവനും ചിലരില്‍ ആവേശിക്കാറുണ്ട്. ഈ അവസരത്തില്‍ അവര്‍ നൃത്തം ചെയ്യാനും കനലിനു മീതെ നഗ്നപാദരായി നടക്കാനും തുടങ്ങും. ദേവി ദുര്‍ഗ്ഗയുടെ പ്രീതി ലഭിക്കാനും അതുവഴി അനുഗൃഹീതരാവാനും വേണ്ടി മറ്റ് ഭക്തര്‍ ഇവര്‍ക്ക് വേണ്ട സൌകര്യങ്ങളും ചെയ്തു കൊടുക്കുന്നു.

WDWD
ഇത്തരത്തിലുള്ള ആരാധന വിശ്വാസത്തിന്‍റെ പാരമ്യതയായി കരുതാനാവുമോ. ഇത് യഥാര്‍ത്ഥ വിശ്വാസമാണോ അതോ മറ്റ് ഭക്തരെ ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമാണോ? എന്താണ് നിങ്ങളുടെ അഭിപ്രായം. ഞങ്ങള്‍ക്ക് എഴുതുക.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

ഈ തീയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

Show comments