Webdunia - Bharat's app for daily news and videos

Install App

മാ അംബാവാലി ക്ഷേത്രം

Webdunia
WD
ഒരു കുഞ്ഞ് എല്ലാ മനുഷ്യരുടേയും ആഗ്രഹമാണ്. ദൈവത്തിന്‍റെ വരദാനമായാണ് കുഞ്ഞിനെ കാണുന്നത്. തങ്ങള്‍ അച്ഛനും അമ്മയും ആകുന്നുവെന്നറിയുന്ന നിമിഷമാണ് ഏത് ദമ്പത്യത്തിലേയും. ഏറ്റവും സന്തോഷകരമായ നിമിഷം.

മക്കളില്ലാത്തവരുടെ ദുഖം പറഞ്ഞറിയിക്കാനാവില്ല. കുഞ്ഞ് ജനിക്കാനായി മനുഷ്യന്‍ എന്തും ചെയ്യാന്‍ തയാറാകും. ദൈവത്തിന്‍റെ മുമ്പില്‍ അവന്‍ ശിരസു കുനിക്കും. ചിലപ്പോള്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ തേടി പോവും. ചിലരാകട്ടെ വന്‍ അബദ്ധങ്ങളില്‍ ചെന്നു ചാടുകയും ചെയ്യും. പലരും അവസാനം ചെന്നെത്തുന്നത് ഈശ്വരസന്നിധിയിലേക്കാണ്.

‘വിശ്വാസിച്ചാല്ലും ഇല്ലെങ്കിലും’ ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് മാ അംബാവാലി ക്ഷേത്രത്തിലേക്കാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഈ ക്ഷേത്രം. കുഞ്ഞ് പിറക്കാനായാണ് ഇവിടെയെത്തുന്ന ഭക്തരില്‍ ഭുരിഭാഗവും ദേവിക്കു മുന്നില്‍ ശിരസു നമിക്കുന്നത്.

WD
ഞങ്ങള്‍ ഏകദേശം രാത്രി പത്തു മണിയോടെയാണ് ക്ഷേത്രത്തിലെത്തിയത്. വന്‍ ഭക്തജനക്കൂട്ടത്തെയാണ് ഞങ്ങള്‍ക്ക് ആ രാത്രിയിലും അവിടെ കാണാനായത്. കുഞ്ഞ് ജനിക്കണേ എന്ന പ്രാര്‍ത്ഥനയായും കുഞ്ഞ് ജനിച്ചതില്‍ നന്ദി പറയാനുമായാണ് ഭക്തര്‍ ക്ഷേത്ര സന്നിധിയില്‍ എത്തിയിരിക്കുന്നത്.

ഭക്തന്‍‌മാരില്‍ ഒരളായ സഞ്ചയ് അംബാരിയ ഞങ്ങളോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് പത്തു വര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികള്‍ ജനിച്ചിരുന്നില്ല. അവരുടെ ഒരു സുഹൃത്താണ് ഈ ക്ഷേത്രത്തിന്‍റെ അത്ഭുത സിദ്ധിയെ കുറിച്ച് പറഞ്ഞത്. അതറിഞ്ഞ് അവര്‍ ഇവിടെ വന്നു, അവര്‍ക്ക് കുഞ്ഞു പിറക്കുകയും ചെയ്തു.

WD
ഇവിടത്തെ പ്രാര്‍ത്ഥന തികച്ചും വ്യത്യസ്തമാണ്. ആദ്യം ഭക്തന്‍ മൂന്ന് നാളികേരം ദേവിക്ക് സമര്‍പ്പിക്കണം. പിന്നീട് പൂജാരി ഭക്തന് ഒരു ചുവപ്പ് ചരട് നല്‍കും, ഈ ചരട് അഞ്ച് ആഴ്ച കഴുത്തിലണിയണം. ആഗ്രഹം നിറവേറി കഴിഞ്ഞാല്‍ ഭക്തന്‍ അഞ്ചു നാളികേരം ക്ഷേത്ര സന്നിധിയിലുള്ള വൃക്ഷത്തില്‍ കെട്ടിയിടും. സഞ്ചയ് അംബാരിയ ഇപ്പോള്‍ എത്തിയിരിക്കുന്നത് നാളികേരം വൃക്ഷത്തില്‍ കെട്ടിയിടാനാണ്.

ക്ഷേത്രത്തിലെ പൂജാരിയായ പൂരന്‍ സിംഗ് പാര്‍മര്‍ ഞങ്ങളോട് പറഞ്ഞു. ഈ ക്ഷേത്രത്തില്‍ രാത്രിയാണ് പ്രാര്‍ത്ഥന നടത്തുക. പൂര്‍ണമായ വിശ്വാസത്തോടെ ഈ ക്ഷേത്രത്തിലെത്തി ഭക്തന്‍ എന്ത് ആഗ്രഹിച്ചാല്ലും അത് സഫലീകരിക്കപ്പെടുമെന്ന് അദ്ദേഹം സാക്‍ഷ്യപ്പെടുത്തി. അന്നേ ദിവസം പ്രത്യേക ആരതി പൂജ നടത്താനുള്ളതിനാല്‍ പൂജാരി അതില്‍ വ്യാപൃതനായി. ഈ പൂജ സമയത്ത് ചില ഭക്തര്‍ വല്ലാതെ ആടുന്നതും ഞങ്ങള്‍ കണ്ടു. നിരവധി ഭക്തകള്‍ക്ക് പൂജാരി നാളികേരം നല്‍കി.

WD
വിമല സെന്‍‌ഗര്‍ എന്ന ഭക്ത ഞങ്ങളോട് പറഞ്ഞു, ദേവിയുടെ അനുഗ്രഹത്താല്‍ അവര്‍ ഉടന്‍ തന്നെ ഒരു കുഞ്ഞിന്‍ ജന്മം നല്‍കുമെന്ന്. ഇവിത്തെ പ്രാര്‍ത്ഥന കൊണ്ട് പെണ്‍‌കുഞ്ഞ് പിറന്നാല്‍ ആ കുട്ടിയെ ദുര്‍ഗ്ഗയുടെ അവതാരമായാണ് കണക്കാക്കുക. അതിനാല്‍ തന്നെ ആളുകള്‍ ആണ്‍കുഞ്ഞിനേക്കാളും പെണ്‍‌കുഞ്ഞ് പിറക്കണമെന്ന ആഗ്രഹവുമായാണ് ദേവിയുടെ അടുത്ത് എത്തുക. തങ്ങളുടെ എന്താഗ്രഹങ്ങളേയും ദേവി സഫലമാക്കി തരുമെന്നാണ് ഇവരുടെ ഉറച്ച വിശ്വാസം.

ഈ വിശ്വാസത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു...നാളികേരം സമര്‍പ്പിച്ചാല്‍ കുഞ്ഞ് പിറക്കുമെന്ന് നിങ്ങള്‍ കരുതുന്നോ?

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

കുട്ടികള്‍ ഉണ്ടാവുന്നതില്‍ പ്രാര്‍ത്ഥനയ്ക്ക് പങ്കുണ്ടോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

ഈ തീയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

Show comments