Webdunia - Bharat's app for daily news and videos

Install App

മുംതാസിന്‍റെ ആത്മാവ് അലയുന്നു !

Webdunia
ആഗ്രയിലെ പ്രശസ്തമായ ടാജ്മഹല്‍ ഷാജഹാന്‍റെയും ബീഗം മുംതാസ് മഹലിന്‍റേയും പ്രണയകഥയാണ് പറയുന്നത് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍, ടാജ്മഹല്‍ പണിതുയര്‍ത്തും മുമ്പ് മുംതാസിന്‍റെ മൃതദേഹം അടക്കം ചെയ്തത് ബുര്‍ഹാം‌പൂരിലെ ബുലാര മഹലില്‍ ആണെന്ന് നമ്മില്‍ പലര്‍ക്കും അറിവുണ്ടാകില്ല. ഇപ്പോഴും മുംതാസിന്‍റെ ആത്മാവ് ഈ സ്ഥലത്ത് ചുറ്റിക്കറങ്ങുന്നുണ്ട് എന്നാണ് പലരും വിശ്വസിക്കുന്നത്. ഫോട്ടോഗാലറി

നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഗള്‍ റാണി മുംതാസ് ബുലാര കൊട്ടാരത്തില്‍ വച്ച് ഇഹലോകം വെടിഞ്ഞപ്പോള്‍ അവരുടെ ഓര്‍മ്മയ്ക്കായി ഒരു മനോഹര സൌധം നിര്‍മ്മിക്കാന്‍ ഷാജഹാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. താജ്മഹല്‍ എന്ന സ്വപ്ന സൌധം ബുര്‍ഹാമ്പൂരില്‍ തന്നെ പണിതുയര്‍ത്താനാണ് അന്ന് തീരുമാനിച്ചത്. എന്നാല്‍, ചില കാരണങ്ങള്‍ നിമിത്തം അവസാനം അത് ആഗ്രയിലാണ് നിര്‍മ്മിക്കപ്പെട്ടത്.

താജ്മഹലിന്‍റെ പണി പൂര്‍ത്തിയായ ശേഷം മുംതാസിന്‍റെ ഭൌതിക ദേഹം അതിലേക്ക് മാറ്റുകയായിരുന്നു. മുംതാസിന്‍റെ ഭൌതിക ശരീരം ആഗ്രയിലേക്ക് മാറ്റി എങ്കിലും ആത്മാവ് ഇപ്പോഴും ബുര്‍ഹാമ്പൂരില്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. ഇവിടെ നിന്നും വിചിത്രമായ ശബ്ദങ്ങളും. അടക്കിപ്പിടിച്ച നിലവിളികളും കേള്‍ക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറയുന്നു. ആത്മാവ് ആരെയും ഉപദ്രവിക്കില്ല എന്നും ഇവര്‍ വിശ്വസിക്കുന്നു.

പ്രമാണങ്ങള്‍ പറയുന്നത് അനുസരിച്ച് 1631 ല്‍ ഒരു പെണ്‍കുട്ടിക്ക് ജന്‍‌മം നല്‍കിയതോടെയാണ് മുംതാസ് മരിക്കുന്നത്. ഇക്കാരണം കൊണ്ടാണ് മുംതാസിന്‍റെ ആത്മാവ് ബുര്‍ഹാമ്പൂരിലെ കൊട്ടാരത്തില്‍ വരുന്നത് എന്നും ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.

WD
മുംതാസിന്‍റെ ആത്മാവിനെ കുറിച്ചുള്ള വിചിത്രമായ കഥയെ കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു. ഇത് തല്‍പ്പര കഷികള്‍ അവരുടെ സ്വതന്ത്ര വിഹാരത്തിനായി ആളുകളെ പ്രദേശത്തു നിന്ന് ഒഴിവാക്കാന്‍ കെട്ടിച്ചമച്ചതാണോ? നിങ്ങള്‍ അഭിപ്രായം പറയൂ, ഇത്തരം കഥകളെ കുറിച്ച് അറിയാമെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കൂ.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

Show comments