മൊബൈല്‍ ഫോണുകള്‍ പ്രചാരത്തിലായതോടെ ഭക്തര്‍ ചുവടുമാറ്റി. പിന്നീട് ഭഗവാനെ തേടി മൊബൈല്‍ വിളികളെത്തി തുടങ്ങി. കോള്‍ വരുമ്പോള്‍ ഗണപതി ഭഗവാന് ഭക്തരുടെ ആവലാതികള്‍ കേള്‍ക്കാനായി പൂജാരി വിഗ്രഹത്തിന്റെ കാതിനോട് ചേര്‍ത്ത് മൊബൈല്‍ പിടിക്കും.ഫോണിലൂടെയും കത്തിലൂടെയും ഭക്തര്‍ പറയുന്ന സങ്കടങ്ങള്‍ ജുന ചിന്താമന്‍ ഗണേശ ഭഗവാന് ശ്രദ്ധിക്കുമെന്നും പരിഹാരം നല്‍കുമെന്നുമാണ് ഞങ്ങള്‍ ഇവിടെ കണ്ടുമുട്ടിയ മനീഷ് മോഡി എന്ന ഭക്തന് പറയുന്നത്.
ഗണപതി ഭഗവാന് ഇന്ത്യയില്‍ നിന്നു മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നും കോളുകള്‍ വരാറുണ്ട്. ഭഗവാനോട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നവര്‍ അത് കത്തിലൂടെ അറിയിക്കുന്നു. ഭഗവാന് എല്ലാ മാധ്യമങ്ങളിലൂടെയും നടത്തുന്ന പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുമെന്നും പ്രശ്ന പരിഹാരം നല്‍കുമെന്നുമാണ് ഇവിടുത്തെ ഭക്തരുടെ വിശ്വാസം.
ഗണപതി ഭഗവാന് മൊബൈലിലൂടെയും കത്തിലൂടെയും ഉള്ള പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നോ? ഇത് സത്യമോ അതോ പ്രശസ്തിക്കു വേണ്ടിയുള്ള കുറുക്കുവഴിയോ? നിങ്ങള്‍ അഭിപ്രായം പറയൂ.