പാമ്പ് കടിച്ചാല്സാധാരണ വിഷ വൈദ്യനെ തേടുകയോ ആശുപത്രിയിലേക്ക് പായുകയോ ആവും നമ്മള് ചെയ്യുക. എന്നാല്, മധ്യപ്രദേശിലെ ഇന്ഡോറില് വ്യത്യസ്തമായ ചികിത്സാ രീതിയുമായി ഒരാള്കാത്തിരിക്കുന്നു.
ഇന്ഡോറിലെ ഒരു പൊലിസ് സ്റ്റേഷനിലെ യശ്വന്ത് ഭഗവത് എന്ന ഹെഡ്കോണ്സ്റ്റബിളാണ് പാമ്പ് കടിക്ക് പുതിയ ചികിത്സാ രീതി പരീക്ഷിക്കുന്നത്. ഫോണിലൂടെ ആണ് ഇദ്ദേഹം പാമ്പ് കടിയേറ്റവരെ ചികിത്സിക്കുന്നത്!
ഫോണ്ബെല്ലടിക്കുന്നതോട് കൂടി ആണ് ചികിത്സ ആരംഭിക്കുന്നത്. ഫോണിലൂടെ പാമ്പ് കടിയേറ്റ ആളിന്റെ വിവരങ്ങള്അദ്ദേഹം ചോദിച്ചു മനസിലാക്കുന്നു. കടിയേറ്റ ആളിന്റെ പേര്, മാതാവിന്റെ പേര്, മേല്വിലാസം തുടങ്ങിയവയാണ് പ്രധാനമായും ചോദിക്കുക.
വിവരങ്ങള് ഫോണിലൂടെ ലഭിച്ചാലുടനെ യശ്വന്ത് ഭഗവത് എന്തൊക്കെയോ പിറുപിറുക്കുന്നതായാണ് കണ്ടു നില്ക്കുന്നവര്ക്ക് അനുഭവപ്പെടുക. ഏതോ അജ്ഞാതനുമായി അദ്ദേഹം സംസാരിക്കുന്നതു പോലെ .... മന്ത്രങ്ങളും മറ്റു അദ്ദേഹം ഉരുവിടുന്നു. തുടര്ന്ന് പാമ്പ് കടിയേറ്റ ആള് സുഖം പ്രാപിക്കുന്നു. അയാള്പൂര്ണ്ണ സുഖം പ്രാപിക്കുന്നതോട് കൂടി ഒരു നാളികേരവും യശ്വന്ത് ഉടയ്ക്കുന്നു.
ഈ ചികില്ത്സാ ശൈലിയിലുടെ പാമ്പിന്വിഷബാധ നിമിഷങ്ങള്ക്കകം ഇല്ലാതാക്കാമെന്ന് യശ്വന്ത് അഭിപ്രായപ്പെടുന്നു. എന്നാല്, ആധുനിക ശാസ്ത്രം ഈ ശൈലിയോട് വിയോജിക്കുന്നു. ഇതില്എന്ത് യുക്തിയാണുള്ളതെന്നാണ് ഡോക്ടര്മാരുടെ ചോദ്യം.