Webdunia - Bharat's app for daily news and videos

Install App

സായിബാബയാവുന്ന ആഷ!

Webdunia
WDWD
ദൈവങ്ങള്‍ മനുഷ്യരില്‍ ആവേശിക്കുന്ന കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട് എന്നാല്‍ സായിബാബ മനുഷ്യരില്‍ ആവേശിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? സായി ബാബ ഒരു വ്യക്തിയില്‍ ആവേശിക്കുകയും ആ വ്യക്തി മറ്റുള്ളവരുടെ വേദനകള്‍ ശമിപ്പിക്കുകയും ചെയ്യുന്ന കാര്യത്തെ കുറിച്ച് കേള്‍ക്കാന്‍ തീര്‍ച്ചയായും കൌതുകം തോന്നും.ഫോട്ടോഗാലറി
ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ഞങ്ങള്‍ നിങ്ങളെ കൂ‍ട്ടിക്കൊണ്ടു പോവുന്നത് മധ്യപ്രദേശിലെ ദേവാസിലുള്ള ഒരു സായി ബാബ ക്ഷേത്രത്തിലെക്കാണ്. ഇവിടെ ഒരു സ്ത്രീയുടെ ശരീരത്തിലാണ് സായിബാബ ആവേശിക്കുന്നത്. സായി ക്ഷേത്രത്തിലെ പൂജാരിണിയായ ഇന്ദുമതിയുടെ മരുമകള്‍ ആഷാ തുര്‍കാനെയാണ് കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇത്തരത്തിലുള്ള അനുഭം ഉണ്ടാവുന്നു എന്ന് അവകാശപ്പെടുന്നത്.

WDWD
എല്ലാ വ്യാഴാഴ്ചയുമാണ് ഇവരില്‍ സായിബാബ ആവേശിക്കുന്നതത്രേ. ബാബ ആവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഇവര്‍ ശരിക്കും ഒരു ആണിനെ പോലെയാവും പെരുമാറുക എന്നൊരു രസകരമായ സവിശേഷത കൂടിയുണ്ട്. ആണിന്‍റെ ശബ്ദത്തില്‍ സംസാരിക്കുന്ന ഇവര്‍ ആ അവസരത്തില്‍ പുകവലിക്കുക പോലും ചെയ്യും! സായി ആവേശിക്കുന്ന സമയത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്ന ആഷ അതിനുള്ള പരിഹാരവും നിര്‍ദ്ദേശിക്കും.

WDWD
സായി ഭക്തനായ രഘുബീര്‍ പറയുന്നത് ശുദ്ധമായ വിചാരത്തോടു കൂടി ഇവിടെ എത്തുന്ന എല്ലാവര്‍ക്കും ആഗ്രഹ പൂര്‍ത്തീകരണം ഉണ്ടാവുമെന്നാണ്. 2005 മുതല്‍ ഇയാള്‍ മുടങ്ങാതെ ആഷയുടെ സവിധത്തിലെത്തുകയും സായീ പൂജ നടത്തുകയും ചെയ്യുന്നു.

ഇവിടെയെത്തിയാല്‍ മനസ്സിന് അപാരമായ ശാന്തി ലഭിക്കുമെന്നാണ് മറ്റൊരു ഭക്തന്‍ പറയുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണമുണ്ട്. അതിനാലാണ് ഇവിടേക്കുള്ള ഭക്തജന പ്രവാഹം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് എന്നും ഭക്തര്‍ അഭിപ്രായപ്പെടുന്നു.

WDWD
സായിബാബ സമൂഹ നന്‍‌മയ്ക്ക് വേണ്ടി അനേകം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മത സൌഹാര്‍ദ്ദപരമായും സായിയുടെ സമീപനം എന്നും ഓര്‍മ്മിക്കപ്പെടും. എന്നാല്‍ സായിക്ക് മറ്റൊരാളില്‍ ആവേശിക്കാന്‍ സാധിക്കുമോ. ഇതാണോ യഥാര്‍ത്ഥ ഭക്തിയുടെ ബഹിര്‍സ്ഫുരണം? അതോ അന്ധവിശ്വാസമോ? നിങ്ങളുടെ അഭിപ്രായം ഞങ്ങള്‍ക്ക് എഴുതുക.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? വാസ്തു പറയുന്നത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Show comments