Webdunia - Bharat's app for daily news and videos

Install App

സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍!

Webdunia
WDWD
സ്വപ്നങ്ങള്‍ക്ക് ഒരു മായക്കാഴ്ചയ്ക്ക് അപ്പുറം സ്ഥാനം നല്‍കാന്‍ നമുക്ക് ആവില്ല. ഒരു സ്വപ്നത്തിന് ഒരാളുടെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ ശക്തിയുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുമോ. വിശ്വസിക്കാന്‍ കഴിയില്ല എന്നാണ് മറുപടി എങ്കില്‍ ഞങ്ങള്‍ക്കൊപ്പം മധ്യപ്രദേശിലെ മാനസ ഗ്രാമത്തിലേക്ക് വരൂ. ഫോട്ടോഗാലറി

മാനസ ഗ്രാമത്തിലാണ് ബബിത കഴിയുന്നത്. ബബിതയെ പരിചയപ്പെടുത്താം, വൈകല്യത്തോടെ പിറന്ന അശക്തയായ ഒരു കുട്ടി. കൈകള്‍ക്കും കാലുകള്‍ക്കും സ്വാധീനമില്ലാത്തവള്‍. മറ്റുകുട്ടികളെ പോലെ ഓടിച്ചാടി നടക്കാന്‍ കഴിയാത്ത ബബിത കൂടുതല്‍ സമയവും കിടക്കയില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്.

WDWD
ബബിതയുടെ കൌമാരക്കാലത്താണ് വിശ്വസിക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ വിവരണാതീതമായ ഒരു മാറ്റത്തിന് അവള്‍ വിധേയയായത്. ഒരു രാത്രി അവള്‍ ഒരു സ്വപ്നം കണ്ടു, മറ്റാരെയുമല്ല. പ്രശസ്ത സന്യാസി ബാബാ റാംദേവിനെ. എഴുന്നേറ്റ് നടക്കാനും അശരണരെ സേവിക്കാനും സ്വപ്നത്തില്‍ അവളോട് ബാബ ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ അവള്‍ക്ക് തന്‍റെ കാലുകള്‍ക്ക് ചലനശേഷി കൈവന്നതായി അനുഭവപ്പെട്ടു. അതിനുശേഷം അവള്‍ നടക്കുകയും ദൈനംദിന കൃത്യങ്ങള്‍ പരസഹായമില്ലാതെ ചെയ്യുകയും മാത്രമല്ല അശരണരരെ സഹായിക്കുകയും ചെയ്യുന്നു.

WD
ഞങ്ങള്‍ ഗ്രാമത്തില്‍ കണ്ടുമുട്ടിയ വിജയ് ബബിതയെ കുറിച്ച് കേട്ടറിഞ്ഞാണ് അവിടെയെത്തിയത്. വിജയ് പറയുന്നത് അവരുടെ ചികിത്സയിലൂടെ കൈയ്യുടെ വേദന മാറിക്കിട്ടി എന്നാണ്.

സന്തോഷ് പ്രജാപത് എന്ന ഗ്രാമവാസിയും ബബിതയുടെ ചികിത്സ പ്രയോജനപ്പെട്ടു എന്ന് പറയുന്നു. സ്ഥിരമായി തന്നെ ശല്യപ്പെടുത്തിയിരുന്ന പുറം വേദന ബബിതയുടെ തിരുമ്മലിലൂടെ ഇല്ലാതായി എന്നാണ് സന്തോഷ് അവകാശപ്പെടുന്നത്. ഇവരെ കൂടാതെ നിരവധി ഗ്രാമീണര്‍ ബബിതയുടെ ചികിത്സയ്ക്ക് എത്തുന്നുണ്ട്.

രാം ദേവ്‌ജിയുടെ സ്വപ്ന ദര്‍ശനമുണ്ടായപ്പോള്‍ ബബിതയുടെ വൈകല്യം മാറി എന്നും അതില്‍ പിന്നെ ഗ്രാമീണര്‍ സ്വന്തം പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അവരുടെ അടുത്ത് എത്തുക പതിവാണെന്നും ഗ്രാമത്തിലെ മറ്റൊരു സ്ത്രീയും ഞങ്ങളോട് പറഞ്ഞു.

WD
സ്വപ്നങ്ങള്‍ ലക്‍ഷ്യ സാക്ഷാത്കാരത്തിന് സഹായകമാണ്. എന്നാല്‍ ബബിതയുടെ സ്വപ്നം ഏറെ വ്യത്യസ്തമാണ്. അന്ധവിശ്വാസമോ ഭക്തിയുടെ അനിതര സാധാരണമായ ഉദാഹരണമോ എന്തായാലും നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ബബിതയെ അവഗണിക്കാന്‍ കഴിയില്ല. ഈ വ്യത്യസ്തമായ സ്വപ്നത്തെ കുറിച്ചും അതിനുശേഷം ബബിതറയുടെ ജീവിതത്തില്‍ നടന്ന അവിശ്വസനീയ മാറ്റങ്ങളെ കുറിച്ചും കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

ഈ തീയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

Show comments