Webdunia - Bharat's app for daily news and videos

Install App

ശകുനങ്ങളില്‍ വിശ്വാസമുണ്ടോ ? ഇതാ നിങ്ങളുടെ മരണം അടുത്തെത്തിയോ എന്നറിയാനുള്ള ചില വഴികള്‍

അര്‍ദ്ധരാത്രിയില്‍ പൂച്ചകളുടെ നിലവിളിയും ചലനവും മരണത്തെ വിളിച്ചു വരുത്തുമെന്നാണ് വിശ്വാസം.

Webdunia
തിങ്കള്‍, 4 ജൂലൈ 2016 (17:11 IST)
ജനിച്ചാല്‍ എല്ലാവര്‍ക്കും അനിവാര്യമായ ഒന്നാണ് മരണം. എത്രയൊക്കെ ധൈര്യശാലിയാണെന്ന് താനെന്ന് പറഞ്ഞു നടക്കുന്നവര്‍ക്കും മരണത്തെ ഭയമായിരിക്കും. ശാസ്ത്രം എത്രതന്നെ പുരോഗമിച്ചാലും മരണമെന്ന സത്യത്തെ ഒഴിവാക്കാന്‍ കഴിയില്ല. ശകുനങ്ങളും മരണവും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. നമുക്ക് മുന്നില്‍ തെളിയുന്ന ചില ശകുനങ്ങള്‍ മരണത്തിന്റെ സൂചനകളായിരിക്കും. എന്നാല്‍ പലരും ഇതിനെ അത്ര കാര്യമായി എടുക്കാറില്ലെന്നതാണ് വാസ്തവം. എന്തെല്ലാം സൂചനകളാണ് ഇത്തരത്തില്‍ മരണത്തിനു മുന്നോടിയായി നമുക്ക് ശകുനങ്ങളില്‍ കൂടി കാണിച്ചു തരുന്നതെന്ന് നോക്കാം.
 
പൂച്ചയ്ക്ക് മരണവുമായി വളരെ വലിയ ബന്ധമാണുള്ളത്. അര്‍ദ്ധരാത്രിയില്‍ പൂച്ചകളുടെ നിലവിളിയും ചലനവും മരണത്തെ വിളിച്ചു വരുത്തുമെന്നാണ് വിശ്വാസം. മാത്രമല്ല കാലങ്ങളായി രോഗശയ്യയില്‍ കിടക്കുന്ന പലര്‍ക്കും മരണമടുത്തു എന്നതിന്റെ ഒരു സൂചനയുമാണ് ഇത്. കൂടാതെ ശവസംസ്‌കാര ചടങ്ങനടുത്തായി കറുത്ത പൂച്ചയെ കണ്ടാല്‍ ആ കുടുംബത്തിലെ മറ്റൊരാള്‍ ഉടന്‍ മരിയ്ക്കും എന്നതാണ് വിശ്വാസം. അതുപോലെ കിടപ്പു മുറിയുടെ ജനലിനു വിപരീതമായി പ്രാവോ കാക്കയോ പറക്കുന്നതും മരണലക്ഷണങ്ങളില്‍ പെടുന്നതാണ്. കൂടാതെ ചുമരിലിരുന്ന ചിത്രം തനിയേ വീടണുടയുക എന്നതും ആരും ഉപയോഗിക്കാതെ തന്നെ ഗ്ലാസ്സും പാത്രവും വീണുടയുന്നതും മരണത്തിന്റെ ലക്ഷണങ്ങളാണ്.
 
ഒരു കാക്കയോ അല്ലെങ്കില്‍ ആറ് കാക്കകള്‍ ഒരുമിച്ചോ ഉണ്ടെങ്കില്‍ അതും ദു:ശ്ശകുനമാണ് എന്നാണ് ശാസ്ത്രം പറയുന്നത്. വവ്വാലോ മരം കൊത്തിയോ വീട്ടു പരിസരങ്ങളില്‍ സ്ഥിരമായി വരുകയാണെങ്കില്‍ അതും ഒരു മരണലക്ഷണമായാണ് കണക്കാക്കുന്നത്. കൂടാതെ പകല്‍ സമയങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ മൂങ്ങയെ കാണുന്നതും നിങ്ങളോടടുത്ത ആര്‍ക്കെങ്കിലും ഉടന്‍ മരണം സംഭവിക്കും എന്നതിന്റെ ലക്ഷണമാണ്. അതുപോലെ വെളുത്ത കുതിരയേയും അരയന്നത്തേയും സ്വപ്‌നം കാണുന്നതും മരണത്തിന്റെ സൂചനകളാണ്. തറയില്‍ കിടന്നുകൊണ്ട് അസാധാരണമായ വിധത്തില്‍ നായ്ക്കള്‍ ദേഹം ചൊറിയുന്നത് പലപ്പോഴും ആ വീട്ടിലാരുടെയെങ്കിലും മരണം അടുത്തെത്തി എന്നതിന്റെ സൂചനയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Muharram: ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസം, എന്താണ് മുഹറം മാസത്തിന്റെ പ്രത്യേകതകള്‍

St.Thomas Day: ഇന്ന് ജൂലൈ 3, ദുക്‌റാന തിരുന്നാള്‍

St.Thomas Day Wishes in Malayalam: സെന്റ് തോമസ് ഡേ ആശംസകള്‍

July 3, St.Thomas Day History: സെന്റ് തോമസ് ഡേ അഥവാ ദുക്‌റാന തിരുന്നാള്‍; അറിയാം ചരിത്രം

ചാണക്യ നീതി: ഈ 5 സ്ത്രീകള്‍ക്ക് എല്ലാ ബന്ധങ്ങളിലും ബഹുമാനം ലഭിക്കും

അടുത്ത ലേഖനം
Show comments