നിങ്ങളുടെ നഖത്തിന്റെ ആകൃതി നിങ്ങളുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വം വെളിപ്പെടുത്തുന്നു!

വികാരങ്ങളുടെയും, പെരുമാറ്റത്തിന്റെയും സ്വഭാവവിശേഷങ്ങള്‍ വെളിപ്പെടുത്തുന്നു.

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ഒക്‌ടോബര്‍ 2025 (15:33 IST)
മനഃശാസ്ത്രത്തില്‍, വ്യക്തിത്വ സവിശേഷതകള്‍ ഒരു വ്യക്തിയുടെ സാധാരണ ചിന്താരീതികളുടെയും, വികാരങ്ങളുടെയും, പെരുമാറ്റത്തിന്റെയും സ്വഭാവവിശേഷങ്ങള്‍ വെളിപ്പെടുത്തുന്നു. അത്തരത്തില്‍ ഒന്നാണ് നെയില്‍ ഷേപ്പ് പേഴ്‌സണാലിറ്റി ടെസ്റ്റ്. നിങ്ങളുടെ നഖത്തിന്റെ ആകൃതിയെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വ സവിശേഷതകള്‍ ഇവിടെ പര്യവേക്ഷണം ചെയ്യുന്നു. 
 
നിങ്ങളുടെ നഖത്തിന്റെ ആകൃതി നീളമുള്ളതാണെങ്കില്‍ നിങ്ങള്‍ സര്‍ഗ്ഗാത്മകനും, സൂക്ഷ്മതയുള്ളവനും, വിശദാംശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവനുമായിരിക്കും. അതോടൊപ്പം നിങ്ങള്‍ക്ക് ശാന്തവും, സമചിത്തതയും, സ്വതന്ത്രവുമായ വ്യക്തിത്വം ഉണ്ടായിരിക്കാം. സര്‍ഗ്ഗാത്മകതയുടെയും യുക്തിബോധത്തിന്റെയും മികച്ച സന്തുലിതാവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം. മിക്കവാറും എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് പ്രായോഗികമായ സമീപനമുണ്ടായിരിക്കും. ഒരു പരിഹാരത്തിലെത്താന്‍ നിങ്ങള്‍ക്ക് വിവരങ്ങളും പ്രശ്‌നങ്ങളും വിശകലനം ചെയ്യുന്ന പ്രവണതയുണ്ട്. സര്‍ഗ്ഗാത്മകതയും കലാപരമായ ലക്ഷ്യങ്ങളും വളര്‍ത്തിയെടുക്കുന്നതിനായിരിക്കും നിങ്ങള്‍ നിങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്. കൂടാതെ നിങ്ങള്‍ വളരെ ഭാവനാത്മകനുമായിരിക്കും.
 
നിങ്ങളുടെ  നഖത്തിന്റെ ആകൃതി വീതിയേറിയതാണെങ്കില്‍ നിങ്ങള്‍ നേരിട്ട് സംസാരിക്കുന്ന, തുറന്ന മനസ്സുള്ള, എല്ലാ കാര്യങ്ങളും പ്രകടിപ്പിക്കുന്ന സ്വഭാവമുള്ള വ്യക്തിയാണെന്ന് വെളിപ്പെടുത്തുന്നു. നിങ്ങള്‍ക്ക് വിശ്വസനീയതയും ഉത്തരവാദിത്തവും ഉണ്ടായിരിക്കാം. നിങ്ങള്‍ക്ക് ഒരു നല്ല നേതാവാകാനുള്ള കഴിവ് ഉണ്ടായിരിക്കും. സമയവും വിഭവങ്ങളും കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ മിടുക്കനായിരിക്കും. ഇത് നിങ്ങളെ മാനേജ്‌മെന്റ് റോളുകളില്‍ മികച്ച വ്യക്തിയാക്കുന്നു. അതോടൊപ്പം താന്നെ ആശയവിനിമയം, നെറ്റ്വര്‍ക്കിംഗ്, ബന്ധങ്ങള്‍ കെട്ടിപ്പടുക്കല്‍ എന്നിവയിലും നിങ്ങള്‍ മിടുക്കനായിരിക്കാം. വാക്കുകളുടെ ഉപയോഗ രീതിയും ശരിയായ സമയത്ത് ശരിയായ കാര്യം സംസാരിക്കാനുള്ള കഴിവും മറ്റുള്ളവരില്‍  സ്വാധീനം ചെലുത്താന്‍ നിങ്ങളെ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂജവെയ്‌പ് എങ്ങിനെ നടത്തണം ? അതിനായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് ?

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ ദോഷങ്ങള്‍ കുറയും

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

Navratri: നവരാത്രിക്ക് പിന്നിലുള്ള ഐതീഹ്യം എന്ത്?

അടുത്ത ലേഖനം
Show comments