രഘുനാഥ് ബാബയുടെ ആശ്രമത്തിലേക്ക് ചെന്നാല്‍ വന്‍ ജനക്കൂട്ടത്തെ ആണ് കാണാന്‍ കഴിയുക. ബാബയുടെ സിദ്ധികളെ കുറിച്ച് കേട്ടറിഞ്ഞെത്തിയവരാണ് ഇവര്‍. ദിനം പ്രതി ആയിരക്കണക്കിന് പേരാണ് ബാബയെ കാണാനെത്തുന്നത്.ആശ്രമത്തിലെ വലിയ ഹാളിലെ കട്ടിലില്‍ 40-45 വയസ് തോന്നിക്കുന്ന ബാബ ഇരിക്കുന്നതാണ് നമുക്ക് ആദ്യം ദൃശ്യമാകുക. തോട്ടടുത്തിരിക്കുന്ന രോഗിയുടെ ശിരസില്‍ തന്‍റെ കല്ല് കൊണ്ട് ബാബ സ്പര്‍ശിക്കുന്നു. പിന്നീട് എന്തോക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നതും കാണാനാകും. കുറച്ച് അനുയായികളും ബാബയ്ക്ക് ചുറ്റുമുണ്ടാകും. രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റും ബാബ പറയുന്നത് കേട്ടാല്‍ അതിശയിച്ചുപോകും.
രോഗിക്ക് നേരിട്ട് എത്താനായിലെങ്കിലും ഫോട്ടോ ലഭിച്ചാല്‍ ബാബയുടെ ചികിത്സ ലഭ്യമാണ്. ഫോട്ടോയിലൊ രോഗിയുടെ വസ്ത്രങ്ങളിലോ തന്‍റെ കല്ല് കൊണ്ട് ബാബ സ്പര്‍ശിക്കുന്നു. തുടര്‍ന്ന് രോഗ നിര്‍ണ്ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യും.
കല്ല് തന്‍റെ ഗുരുവില്‍ നിന്ന് ലഭിച്ചതാണെന്നാണ് ബാബ പറയുന്നത്. ദീര്‍ഘകാലം ആദിവാസികളോടൊത്തു ജീവിച്ചപ്പോള്‍ ലഭിച്ച അറിവാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ തോട്ടത്തിലുള്ള കള്ളിമുള്‍ ചെടി ഉള്‍പ്പടെ ഉള്ളവയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഔഷധം ഉപയോഗിച്ചാണ് ചികിത്സ. ഈ ഔഷധം രോഗിയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന് ബാബ അവകാശപ്പെടുന്നു. മറ്റുളള ഔഷധങ്ങള്‍ രോഗത്തെ ആണ് ചികിസിക്കുന്നത്.തനിക്ക് 70 വയസുണ്ടെന്നാണ് ബാബ അവകാശപ്പെടുന്നത്. എന്നാല്‍ കാഴ്ചയില്‍ 40-45 വയസിനപ്പുറം തോന്നില്ല. എല്ലാ രോഗികള്‍ക്കും ഒരേ ഔഷധമാണ് നല്‍കുന്നതെന്നതും ദുരൂഹത ഉണര്‍ത്തുന്നു.
Follow Webdunia malayalam