ശത്രുവിനെ നിഗ്രഹിക്കാന്‍ വേണ്ടിയുള്ളതാണോ ശത്രുസംഹാര ഹോമം ?

ശത്രുസംഹാര ഹോമം എന്തിന് ?

സജിത്ത്
വ്യാഴം, 6 ജൂലൈ 2017 (10:38 IST)
എന്തിനുവേണ്ടിയാണ് ശത്രുസംഹാര ഹോമവും അർച്ചനയും മറ്റുമെല്ലാം നടത്തുന്നതെന്ന് അത് നടത്തുന്നവരിൽ പലര്‍ക്കും അറിയില്ല. നമ്മെ എതിർക്കുന്നതോ, നമുക്ക് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതോ ആയ ശത്രുക്കളെ നശിപ്പിക്കാനോ, അല്ലെങ്കില്‍ ആ ശത്രുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാനോ ഉള്ള ഒന്നല്ല അത്. നമ്മെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന നമ്മുടെ ഉള്ളിലുള്ള ആ ശത്രുവിനെ സംഹരിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന ഒന്നാണ് ശത്രുസംഹാര അർച്ചന.    
 
മനുഷ്യന്റെ  ഏറ്റവും വലിയൊരു ശത്രുവാണ് "കാമം". കാമം എന്നാൽ  സ്ത്രീ വിഷയം മാത്രമല്ല..."കാമിക്കുക" അതായത് എന്ത് കിട്ടിയാലും ശാന്തിയില്ലാത്ത ഒടുങ്ങാത്ത "ആഗ്രഹം" അതാണ് കാമം. മനസ്സ് കീഴടക്കിയവന് അത് പോലെ ഒരു നല്ല സുഹൃത്ത് ഇല്ല... എന്നാൽ അടങ്ങിയിരിക്കാത്ത മനസ്സ് പോലെ അവന് മറ്റൊരു ശത്രുവും ലോകത്ത് ഇല്ലെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്.
 
തന്നിൽ നിന്ന് വേറെ ഒരാൾ ഇല്ല... സർവം ആത്മ സ്വരൂപം എന്നാണ് ഭാരതം പഠിപ്പിക്കുന്നത്... അവിടെ അങ്ങനെ കാണാൻ കഴിയാത്ത മനസ്സ് ഒഴിച്ച് വേറെ ഒരു ശത്രു ഇല്ല... ആ ശത്രുവിനെ വക വരുത്താനാണ്... ശത്രു സംഹാര പുഷ്പാഞ്ജലി. എന്തിനെയും സ്വന്തം കാര്യത്തിന് വളച്ചൊടിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഒരു കാര്യത്തിനെ, നേരെ വിപരീതമായി  മനുഷ്യർ മനസ്സിലാക്കിയ പൂജാവിധിയാണ് ഈ ശത്രു സംഹാര പൂജ.
 
മു‌രുകനെയാണ് ശത്രു സംഹാരകനായി വിശ്വാസികള്‍ കാണുന്നത്. മുരുകന്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തിയാല്‍ ഗൃഹദോഷം, ദൃഷ്ടിദോഷം, ശാപങ്ങള്‍ എന്നി‌വയില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, മാനസിക പ്രശ്നങ്ങള്‍ , ഭയം, കടബാധ്യതകള്‍ എന്നിവയില്‍ നിന്നുള്ള മോചനം, ധന അഭിവൃദ്ധി എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങള്‍ക്കും ശത്രു സംഹാര പൂജ നടത്താറുണ്ട്.
 
വിവാഹം നടക്കാന്‍ കാലതാമസമെടുക്കുമ്പോളും ജോലി സംബന്ധമായ പ്രശ്നങ്ങള്‍ വരുമ്പോളും സാമ്പത്തിക ബാധ്യതകള്‍ വരുന്ന വേളയിലുമെല്ലാം നമ്മള്‍ ശത്രു സംഹാര പൂജ നടത്താറുണ്ട്. അതുപോലെ ഗര്‍ഭസ്ഥ ശിശു ആയുരാരോഗ്യത്തോടെ ജനിക്കുന്നതിനും ഈ ഹോമം നടത്താറുണ്ട്. കാലങ്ങളായി കോടതിയില്‍ നില നില്‍ക്കുന്ന കേസുകളിലെ നിയമ തടസ്സങ്ങള്‍ മാറുന്നതിനായും ആളുകള്‍ ഇത്തരം ഹോമങ്ങള്‍ നടത്താറുണ്ട്.

വായിക്കുക

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെ പൂജിക്കുന്നു; നവരാത്രി വിശേഷങ്ങള്‍

പൂജവെയ്‌പ് എങ്ങിനെ നടത്തണം ? അതിനായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് ?

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ ദോഷങ്ങള്‍ കുറയും

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുത്ത ലേഖനം