Webdunia - Bharat's app for daily news and videos

Install App

ചിത്രങ്ങള്‍ തിരയാന്‍ ഗൂഗില്‍ ഇമേജ് റിപ്പര്‍

Webdunia
വ്യാഴം, 26 മാര്‍ച്ച് 2009 (19:30 IST)
നെറ്റ് ലോകത്ത് നിന്ന് ഏന്തെങ്കിലുമൊരു ചിത്രം കണ്ടുപിടിക്കണമെങ്കില്‍ ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍റെ സേവനം അത്യാവശ്യമാണ്. എന്നാല്‍, ഗൂഗിള്‍ ഇമേജ് സേര്‍ച്ച് എഞ്ചിന് ചില പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏറ്റവും പുതിയ ഇമേജ് സേര്‍ച്ച് സേവനം തുടങ്ങി. ഗൂഗിള്‍ ഇമേജ് റിപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന ഇമേജ് സേര്‍ച്ച് എഞ്ചിന്‍ വഴി ആദ്യ ക്ലിക്കില്‍ തന്നെ ചിത്രത്തിന്‍റെ പൂര്‍ണ രൂപം കാണാ‍നാകും.

നേരത്തെ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനില്‍ ആദ്യക്ലിക്കില്‍ തമ്പ്‌നെയില്‍ മാത്രമെ ദൃശ്യമായിരുന്നുള്ളൂ.

ഉദാഹരണത്തിന്, കേരള എന്ന് സേര്‍ച്ച് ചെയ്താല്‍ കേരള ടാഗ് വരുന്ന എല്ലാ ചിത്രങ്ങളുടെയും പൂര്‍ണ രൂപം ഒറ്റ പേജില്‍ തന്നെ കാണാനാകും. ഇതിലൂടെ ഓരോ ചിത്രത്തിന്‍റെ റെസലൂസനും ഗുണങ്ങളും മനസ്സിലാക്കാനാകും. ചിത്രം സേര്‍ച്ച് ചെയ്യുന്നതിന് നിരവധി ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.

സൈസ് എന്ന ഓപ്ഷനില്‍ ഐകണ്‍, സ്മോള്‍, മീഡിയം, ലാര്‍ജ്, എക്സ് ലാര്‍ജ്, എക്സ് എക്സ് ലാര്‍ജ്, ഹ്യൂജ്, ഓള്‍ സൈസസ് ചിത്രങ്ങള്‍ തെരയാനുള്ള അവസരം നല്‍കുന്നുണ്ട്. ഇതിനു പുറമെ ചിത്രങ്ങളെ ന്യൂസ്, ക്ലിപ് ആര്‍ട്ട്, ഫേസ് എന്നിങ്ങനെയും വേര്‍തിരിച്ചിട്ടുണ്ട്. അതേസമയം, ഒറ്റ പേജില്‍ തന്നെ ഉയര്‍ന്ന റെസലൂഷനുള്ള കുടുതല്‍ ചിത്രങ്ങള്‍ ലോഡാവാന്‍ കൂടുതല്‍ സമയെടുക്കുമെന്നത് ഗൂഗിള്‍ ഇമേജ് റിപ്പറിന്‍റെ കുറ്റങ്ങളില്‍ ഒന്നാണ്.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments