Webdunia - Bharat's app for daily news and videos

Install App

അടിമുടി മാറ്റങ്ങൾക്കൊരുങ്ങി ആമസോൺ പ്രൈം: ഇനി സ്പോർട്സും മ്യൂസിക്കും ലൈവ്

Webdunia
വെള്ളി, 26 ജൂണ്‍ 2020 (19:45 IST)
ആമസോൺ പ്രൈം 24/7 ലൈവ് പ്രോഗ്രാമുകളിലേക്ക് ചുവടുവെക്കുന്നു.ഉപയോക്താക്കള്‍ക്ക് പ്രൈമിലെ ലൈവ് ടിവി, മ്യൂസിക്ക്, ന്യൂസ്, ഷോകള്‍, സ്‌പോര്‍ട്‌സ്, പ്രത്യേക ഇവന്റുകൾ എന്നിവ കാണാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കുകളിലാണ് ഇപ്പോൾ കമ്പനി. ലൈവ് ലീനിയര്‍ പ്രോഗ്രാമിംഗിന് ലൈസന്‍സ് നേടുന്നതിനായുള്ള സജീവമായ ശ്രമങ്ങളിലാണ് കമ്പനിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ലൈവ് അല്ലെങ്കില്‍ ഷെഡ്യൂള്‍ ചെയ്ത ടിവിഷോയ്ക്ക് കൂടുതല്‍ പ്രേക്ഷകരുള്ള അനുകൂല സമയമാണിതെന്ന് ആമസോൺ പറയുന്നു.അധികം വൈകാതെ തന്നെ ലൈവ് മ്യൂസിക്ക് ഷോകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, വാര്‍ത്താ പ്രോഗ്രാമിംഗ് എന്നിവ ആമസോണ്‍ സ്ട്രീം ചെയ്‌തുതുടങ്ങുമെന്നാണ് സൂചന.എന്നാൽ ആമസോണ്‍ ലൈവ് ടിവി കൊണ്ടുവരുന്നത് സംബന്ധിച്ച് ഇപ്പോള്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും തന്നെ പുറത്തുവന്നിട്ടില്ല.

അതേസമയം ആമസോണ്‍ ലീനിയര്‍ ടിവി കൊണ്ടുവരുന്നുവെങ്കില്‍ അത് എതിരാളികളായ മറ്റു പ്ലാറ്റ്‌ഫോമുകള്‍ക്ക് ഭീഷണിയായി മാറിയേക്കാം. യൂട്യൂബ്  യൂട്യൂബ്-ടിവിയിലൂടെയും ഡിഷ് നെറ്റ്‌വർക്ക്  സ്ലിംഗ് ടിവിയിലൂടെയും മുമ്പ് ലീനിയര്‍ ടിവി പരീക്ഷിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Lebanon: 'വെടിനിര്‍ത്തല്‍ കരാര്‍ വെറുതെയല്ല' മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് നെതന്യാഹു

കോവിഡ് വന്ന് ആശുപത്രിയില്‍ അഡ്മിറ്റായവര്‍ക്ക് പെട്ടെന്നുള്ള മരണ സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഐസിഎംആര്‍; ബിഞ്ച് ഡ്രിങ്കിങ്ങും മരണ സാധ്യത കൂടും

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്‍ വനിതാ ഡോക്ടര്‍; ശ്രമിച്ചത് മദ്യം നല്‍കി പീഡിപ്പിക്കാന്‍

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

അടുത്ത ലേഖനം
Show comments