Webdunia - Bharat's app for daily news and videos

Install App

ഫോണുകളിലും കംപ്യൂട്ടറുകളിലും ഉപയോഗിക്കാവുന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിള്‍!

കുറഞ്ഞ റാമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കുമായി ഫുച്ഷ്യ വരുന്നു

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (12:11 IST)
കുറഞ്ഞ റാമിലും വേഗതയേറിയ പ്രോസസറിലും പ്രവര്‍ത്തിക്കുന്ന ആധുനിക ഫോണുകളിലും കംപ്യൂട്ടറുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്പറേറ്റിങ് സിസ്റ്റം വരുന്നു. ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കുന്നത്‍. ഡെസ്‌ക്ടോപിലും, സ്മാര്‍ട്ട് ഫോണുകളിലും, ടാബ്ലെറ്റുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇത്.
 
ഫുച്ഷ്യ എന്ന കോഡ്‌ നാമത്തില്‍ വികസപ്പിക്കുന്ന ഒഎസിന്റെ ഡെവലപ്പര്‍ കോഡ്‌ പ്രമുഖ പ്രോഗ്രാം കോഡ്‌ ഷെയറിങ് വെബ്‌സൈറ്റായ ജിറ്റ് ഹബിലും ഗൂഗിളിന്റെ തന്നെ സമാന വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐഒടി (Internet of things) യില്‍ ശ്രദ്ധപതിപ്പിക്കുന്ന ഈ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ്, ക്രോം ഒഎസുകളെ പോലെ ലിനക്സ് അടിസ്ഥാനത്തിലായിരിക്കില്ല പ്രവര്‍ത്തിക്കുക.
 
ആന്‍ഡ്രോയ്ഡ് പൊലീസ് കണ്ടെത്തിയതനുസരിച്ച് 'മജന്റ' അടിസ്ഥാനമാക്കിയാണ് ഫുച്ഷ്യയുടെ നിര്‍മ്മാണം. കാര്‍ ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ വാച്ച്, ജിപിഎസ് എന്നിവ പോലെ സാധാരണ ഓപ്പറേറ്റിങ് സിസ്റ്റം ആവശ്യമില്ലാത്ത എംബഡഡ് സിസ്റ്റങ്ങള്‍ക്കായി രൂപകല്‍പന ചെയ്ത പ്ലാറ്റ്‌ഫോമാണ് മജന്റ. ഏത് ഡിവൈസിലാണ് ഫുച്ഷ്യ ആദ്യം പ്രത്യക്ഷപ്പെടുകയെന്ന കാര്യം ഗൂഗിള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
 
ഫുച്ഷ്യ ഒഎസിന്റെ കെര്‍ണലില്‍ യൂസര്‍ മോഡ്, ശേഷി അടിസ്ഥാനമാക്കിയ സുരക്ഷാ മാതൃക തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം, റാസ്ബെറി പിഐ 3 യിലൂടെ ഫുച്ഷ്യ പുറത്തിറങ്ങുമെന്ന് ഗൂഗിള്‍ എന്‍ജിനീയറായ ട്രാവിസ് ഗീസല്‍ബ്രച്ചിനെ ഉദ്ധരിച്ച് വൈ കോമ്പിനേറ്റര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ, ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പ് നൂഗാ 7.0 സോണി എക്സ്പീരിയ എക്സ് പെര്‍ഫോമന്‍സ്, എല്‍ജി ജി5 സ്മാര്‍ട്ട്‌ ഫോണുകളിലൂടെ ഗൂഗിള്‍ പുറത്തുവിട്ടു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments