മനുഷ്യരേക്കാൾ നന്നായി ഭാഷ കൈകാര്യം ചെയ്യും. ചാറ്റ് ജിപിടിക്കും മുകളിൽ ഗൂഗിൾ ജെമിനി എ ഐ?

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2023 (18:10 IST)
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗൂഗിള്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പുറത്തിറക്കി, എ ഐ രംഗത്തെ കരുത്തരായ ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള മോഡലുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് ഗൂഗിള്‍ പുതിയ എ ഐ അവതരിപ്പിച്ചത്. 8 വര്‍ഷത്തെ റിസര്‍ച്ചിന്റെ ഫലമാണ് ജെമിനിയെന്ന് ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചെ പറഞ്ഞു.
 
അള്‍ട്രാ,പ്രോ, നാനോ മോഡലുകളിലായാണ് ജെമിനി എ ഐ സേവനം ലഭ്യമാവുക. അള്‍ട്രാ മോഡില്‍ ഏറ്റവും വലിയ ലാര്‍ജ് ലാംഗ്വേജാണ് ഉപയോഗിക്കുക. ടെക്സ്റ്റ്, ചിത്രങ്ങള്‍,ശബ്ദങ്ങള്‍ എന്നിവയിലൂടെയെല്ലാം ജെമിനിയുമായി സംവദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.ഭാഷയുമായി ബന്ധപ്പെട്ട പല ജോലികളിലും ജെമിനി മനുഷ്യനേക്കാള്‍ മുന്നിലാണെന്ന് ഗൂഗിള്‍ ഡീപ്പ് മൈന്റ് സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സാബിസ് പറഞ്ഞു. ജെമിനി അള്‍ട്രയ്ക്ക് ഗണിതം,ഭൗതികശാസ്ത്രം,നിയമം,മെഡിസിന്‍,എത്തിക്‌സ് തുടങ്ങി 57 വിഷയങ്ങളിലും പ്രാവീണ്യമുണ്ട്. വൈകാതെ തന്നെ ഗൂഗിള്‍ ഉല്പന്നങ്ങളിലും സേവനങ്ങളിലും ഉപയോഗിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments