സ്വകാര്യത പ്രധാനം, ലൊക്കേഷൻ ഹിസ്റ്ററിക്ക് കടിഞ്ഞാണിട്ട് ഗൂഗിൾ

Webdunia
തിങ്കള്‍, 4 ജൂലൈ 2022 (15:03 IST)
ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയറാക്കുമെന്ന് ഗൂഗിൾ. ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ,സ്വകാര്യ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചാൽ ഇനി മറ്റുള്ളവർക്ക് അറിയാനാകില്ല. ആരെങ്കിലും ഈ സ്ഥലങ്ങൾ സന്ദർശിച്ചതായി സിസ്റ്റങ്ങൾ തിരിച്ചറിയുകയാണെങ്കിൽ ഉടൻ തന്നെ ലൊക്കേഷൻ ഹിസ്റ്ററിയിൽ നിന്ന് ഈ എൻട്രികൾ ഡിലീറ്റാക്കുമെന്ന്  ഗൂഗിളിലെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ ഫിറ്റ്‌സ്പാട്രിക്  പറഞ്ഞു. അടുത്ത അപേഷനിൽ ഈ സെറ്റിങ്ങ്സ് പ്രാബല്യത്തിൽ വരും.
 
കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കാൻ യുഎസ് സുപ്രീം കോടതി തീരുമാനിച്ചത്. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച 1973-ലെ വിധി, ഹൈക്കോടതി അസാധുവാക്കിയ പശ്ചാത്തലത്തിൽ യുഎസിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഗർഭച്ഛിദ്രത്തിനുള്ള അനുമതി സംബന്ധിച്ച വ്യക്തതയ്ക്കായി തിരയുന്നത്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Legislative Assembly Elections Exit Poll 2026 Live Updates: ആര് വീഴും? ആര് വാഴും?; എക്‌സിറ്റ് പോൾ ഫലങ്ങൾ വരാൻ ഇനി മണിക്കൂറുകൾ മാത്രം

ഇരുണ്ടകാലം?, വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുത്തനെ കൂടി, സംസ്ഥാനത്ത് രാത്രി അരമണിക്കൂർ പവർക്കട്ട് ഏർപ്പെടുത്തി

'വൈദ്യുതി ഉപയോഗം റോക്കറ്റ് കുതിപ്പിൽ'; സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിങ്

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

അടുത്ത ലേഖനം
Show comments