ബാർഡ് ഇനി മുതൽ ജെമിനി, എ ഐ ചാറ്റ്ബോട്ട് റിബ്രാൻഡ് ചെയ്ത് ഗൂഗിൾ

അഭിറാം മനോഹർ
വെള്ളി, 9 ഫെബ്രുവരി 2024 (19:15 IST)
ഗൂഗിളിന്റെ എ ഐ ചാറ്റ് ബോട്ടായ ബാര്‍ഡിനെ റിബ്രാന്‍ഡ് ചെയ്ത് കമ്പനി. ജെമിനി എന്ന പേരിലാകും എ ഐ ചാറ്റ്‌ബോട്ട് ഇനി അറിയപ്പെടുക. ജെമിനിയുടെ പ്രത്യേക ആന്‍ഡ്രോയ്ഡ് ആപ്പും ഐഒഎസ് ആപ്പും കമ്പനി പുറത്തിറക്കി.ജെമിനിയുടെ പുതിയ വേര്‍ഷനായ ജെമിനി അള്‍ട്രാ 1ഉം ഗൂഗിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.
 
ഇന്ന് മുതല്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ജെമിനി 150 രാജ്യങ്ങളില്‍ ലഭ്യമാകും.40 ഭാഷകള്‍ ജെമിനി ചാറ്റ് ബ്ബോട്ട് പിന്തുണക്കും. ഗൂഗിള്‍ വണ്‍ എ ഐ പ്രീമിയം പ്ലാനിനൊപ്പമാണ് ജെമിനി അഡ്വാന്‍സ് സേവനം ലഭിക്കുക. ജെമിനി അള്‍ട്രാ ഫീച്ചറുകളാണ് ഇതിലുണ്ടാവുക. പ്രതിമാസം 19.99 ഡോളറാണ് ഇതിന് വില. ജെമിനിയുടെ ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാനും സംവദിക്കാനും സാധിക്കും. ഒപ്പം ചിത്രങ്ങള്‍ കാണിച്ച് നിര്‍ദേശങ്ങള്‍ ചോദിക്കാം. ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്‌തോ ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പമോ ജെമിനി ചാറ്റ്‌ബോട്ട് ഉപയോഗിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

അടുത്ത ലേഖനം
Show comments