Webdunia - Bharat's app for daily news and videos

Install App

സുരക്ഷാ ഭീഷണി: 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

Webdunia
തിങ്കള്‍, 14 ഫെബ്രുവരി 2022 (13:54 IST)
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടി‌ക്കാട്ടി 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
 
വിവ വീഡിയോ എഡിറ്റര്‍, ടെന്‍സന്റ് റിവര്‍, ഓണ്‍മ്യോജി അരീന, ആപ്പ്‌ലോക്ക്, ഡ്യുവല്‍ സ്‌പേസ് ലൈറ്റ്,സ്വീറ്റ് സെല്‍ഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ-സെല്‍ഫി ക്യാമറ, ഈക്വലൈസര്‍ ആന്‍ഡ് ബാസ് ബൂസ്റ്റര്‍ തുടങ്ങിയ ആപ്പുകൾക്കാണ് വിലക്ക്.
 
കഴിഞ്ഞ വർഷം ജനപ്രിയ ആപ്പുകളായ ടിക് ടോക്, വി ചാറ്റ് യുസി ബ്രൗസര്‍ തുടങ്ങി 59 ചൈനീസ് ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.2020 മെയില്‍ ചൈനയുമായുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം 300 ഓളം ചൈനീസ് ആപ്പുകളാണ് ഇന്ത്യ ബ്ലോക്ക് ചെയ്‌തത്.
 
ഇപ്പോൾ നിരോധിക്കപ്പെട്ട ആപ്പുകളിൽ ചിലത് നേരത്തെ നിരോധിക്കപ്പെട്ട ശേഷം റീബ്രാന്‍ഡ് ചെയ്യുകയും പുതിയ പേരുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തവയുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഈ ആപ്പുകളിൽ പലതും ഉപഭോക്താക്കളുടെ ഡാറ്റാവിവരങ്ങള്‍ ചൈനീസ് ഡാറ്റസെന്ററുകളിലേക്ക് കൈമാറുന്നുണ്ടെന്നാണ് ഐടി മന്ത്രാലയം വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments