Webdunia - Bharat's app for daily news and videos

Install App

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ... കമ്പ്യൂട്ടറിന്റെ സ്പീഡ് കുറയുന്നുണ്ടെന്ന പരാതി ഒഴിവാക്കാം !

നിങ്ങളുടെ ലാപ്‌ടോപ്പിന്റെ റാം എങ്ങനെ കൂട്ടാം?

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (11:11 IST)
ഇക്കാലത്തില്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിന്റെ സവിശേഷതകള്‍ കൂടുന്നതിനാല്‍ സ്പീഡ് കുറയുന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ സ്പീഡ് കുറയുന്ന പ്രശ്നം പരിഹരിക്കുന്നതിനായി  ഇനി നിങ്ങള്‍ ആരേയും ആശ്രയിക്കേണ്ട കാര്യമില്ല. എങ്ങിനെയാണ് ഇത്തരത്തില്‍ റാമിന്റെ സ്പീഡ് കൂട്ടുകയെന്ന് നോക്കാം.
 
ക്യാഷ് മെമ്മറിയും ടെംപററി ഫയലുകളും എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യുന്നതിനായി സീ ക്ലീനര്‍ എന്ന സോഫ്റ്റ്‌വയര്‍ സഹായിക്കും. ഇത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. അതോടൊപ്പം നല്ലൊരു ആന്റിവൈറസ് പ്രോഗ്രോം കമ്പ്യൂട്ടറില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതും ഉത്തമമാണ്. എന്നാല്‍ നിങ്ങള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് ആവശ്യമായ ഫയലുകളും പ്രോഗ്രാമുകളും ബാക്കപ്പ് ചെയ്യാന്‍ ശ്രദ്ധിക്കണം.
 
വെബ് ബ്രൗസര്‍ സ്ലോ ആകുന്നത് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വയറിന്റെ പ്രശ്‌നം ആകണമെന്നില്ല. സെറ്റിങ്ങ്‌സില്‍ പോയി ക്യാഷ് ക്ലിയര്‍ ചെയ്യേണ്ട കാര്യവുമില്ല. സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ പ്രോഗ്രാമുകള്‍ സാധാരണയിലും അധികം മെമ്മറി ഉപയോഗിക്കും. അതുകൊണ്ടുതന്നെ നിങ്ങള്‍ ഇടയ്ക്കിടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് നല്ലതാണ്.
 
കമ്പ്യൂട്ടര്‍ സ്ലോ ആകുന്ന സമയത്ത് ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഏതൊക്കെ പ്രോഗ്രാമുകളാണ് റണ്‍ ചെയ്യുന്നതെന്ന് നോക്കുക. അങ്ങനെ നോക്കുന്നതിലൂടെ അവ എത്രമാത്രം റാം ഉപയോഗിക്കുന്നുണ്ടെന്നു മനസ്സിലാകും. ഇതു മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്കു തന്നെ കമ്പ്യൂട്ടറിന്റെ സ്പീഡ് ഒരു പരിധി വരെ കൂട്ടാന്‍ സാധിക്കും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

അടുത്ത ലേഖനം
Show comments