Webdunia - Bharat's app for daily news and videos

Install App

ഫോൺ മോഷണം പോയാൽ വാട്ട്സ്ആപ്പ് ദുരുപയോഗം ചെയ്യുപ്പെടും എന്ന പേടി വേണ്ട, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (19:20 IST)
ഫോണുകൾ മോഷണം പോയാൽ നമുക്ക് പല ടെൻഷനാണ്. ഫോണിലെ ചിത്രങ്ങളും വാട്ട്സ് ആപ്പ് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുമോ എന്നാണ് അദ്യം തന്നെ ഉള്ളിൽ തോന്നുന്ന പേടി. എന്നാൽ ഫോൺ നഷ്ടപ്പെട്ട് ഉടനെ തന്നെ ചില കാര്യങ്ങൾ ചെയ്താൽ വാട്ട്സ് ആപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ സാധിക്കും.
 
സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം തന്നെ ചെയ്യേണ്ടത് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടതായി പരാതി നൽകുക. ഇങ്ങനെ ചെയ്താൽ ഫോൺ ദുരുപയോഗം ചെയ്യപ്പെട്ടാൽ കുറ്റം നിങ്ങളിലേക്ക് വരില്ല. ഫോണിന്റെ ഐ എം ഇ ഐ നമ്പർ പരാതിയിൽ രേഖപ്പെടുത്തിയാൽ ഫോൺ വേഗത്തിൽ ട്രാക്ക് ചെയ്യാൻ പൊലീസിന് സാധിക്കും.
 
അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ സർവീസ് പ്രൊവൈഡറെ വിളിച്ച് സിം കാർഡ് ബ്ലോക്ക് ചെയ്യുക എന്നതാണ്. ഫോൻ നമ്പറിൽ പ്രവർത്തിക്കുന്ന വാട്ട്സ്ആപ്പ് പിന്നീട് ഉപയോഗിക്കാൻ കഴിയില്ല. ഉടൻ തന്നെ അതേ നമ്പറിൽ ഡ്യുപ്ലികേറ്റ് സിം എടുക്കുന്നതോടെ  മറ്റൊരു ഫോണിൽ വാട്ട്സ് ആപ്പ് സുരക്ഷിതമാക്കാം. ഉതോടെ നഷ്ടപ്പെട്ട സിം കാർഡ് ഡീ ആക്ടിവേറ്റ് ആവുകയും ചെയ്യും.
 
ഇനി നഷ്ടപ്പെട്ട സിം കാർഡിൽ തുടർന്നും വാട്ട്സ് ആപ്പ് ഉപയോഗിക്കാൻ താൽ‌പര്യമില്ലെങ്കിൽ വാട്ട്സ് ആപ്പിന് നേരിട്ട് മെയിൽ അയച്ച് നിങ്ങളുടെ നിലവിലെ അക്കൌണ്ട് ഡി ആക്ടീവേറ്റ് ചെയ്യാം. support@whatsapp.com എന്ന മെയിൽ ഐഡിയിൽ, My Smartphone lost/stolen Please deactivate my account എന്ന് നിങ്ങളുടെ മൊബൈൽ നമ്പർ ഇന്റർ നാഷ്ണൽ കോഡ് സഹിതം മെയിൽ അയച്ചാൽ അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്യപ്പെടും. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments