Webdunia - Bharat's app for daily news and videos

Install App

48 എംപി ക്വാഡ് ക്യാമറ, ഡ്യുവൽ സെഫി ഷൂട്ടർ, 33W ഫാസ്റ്റ് ചാർജിങ്; ഇൻഫിനിക്സ് സിറോ 8ഐ വിപണിയിൽ, വില വെറും 14,999 രൂപ

Webdunia
വെള്ളി, 4 ഡിസം‌ബര്‍ 2020 (13:17 IST)
എക്കണോമി വിലയിൽ മികച്ച മിഡ് റെയ്ഞ്ച് സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ ഇൻഫിനിക്സ്. ഇൻഫിനിക്സ് സീറോ 8 ഐ എന്ന മോഡലിനെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിൽ എത്തുന്ന സ്മാർട്ട്ഫോണിന് വെറും 14,999 രൂപ മാത്രമാണ് വിപണിയിൽ വില. ഡിസംബർ 9 മുതൽ ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. 
 
6.85 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡ്യുവൽ പിൻഹോൾ ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിന് നൽകിയിരിയ്ക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ ക്വാഡ് ക്യാമറകളാണ് ഫോണിനുള്ളത്. 8 മെഗാപിക്സൽ അൾട്ര വൈഡ് ആംഗിൾ, 2 എംപി ഡെപ്ത് സെൻസർ. ഒരു എഐ സെൻസർ എന്നിവയാണ് റിയർ ക്യാമറകളിലെ മറ്റു അംഗങ്ങൾ. 16 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 എംപി അൾട്ര വൈഡ് ആംഗിൾ സെൻസറും അടങ്ങുന്നതാണ് സെൽഫി ഷൂട്ടർ. മീഡിയടെക്കിന്റെ ഹീലിയോ G90 ആണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. Mali-G76 ആണ് ഗ്രാഫിക്സ് യൂണിറ്റ്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക 33W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments