ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സ്ഥിരമാക്കാനൊരുങ്ങി ഇൻഫോസിസ്

Webdunia
ഞായര്‍, 28 ജൂണ്‍ 2020 (16:01 IST)
ബെംഗളൂരു: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവക്കാർക്കേർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം സ്ഥിരമാക്കാനൊരുങ്ങി ഇൻഫോസിസ്.നിലവിലെ വർക്ക് ഫ്രം ഹോം സംവിധാനം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
 
ഇൻഫോസിസിന്റെ 39-ാം വാർഷിക സമ്മേളനത്തിൽ ഓഹരി ഉടമകളുമായി നടത്തിയ ചർച്ചയിൽ കൊവിഡിനെ തുടർന്നേർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം ജീവനക്കാരുടെ ഉല്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യു.ബി.പ്രവീൺ റാവു പറഞ്ഞു. അതിനാൽ തന്നെ ജീവനക്കാർക്ക് സൗകര്യപ്രദമായ വർക്ക് ഫ്രം ഹോം മാതൃക അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ കമ്പനിക്ക് സാധിച്ചത് 2,40,000 ജീവനക്കാരിൽ 93 ശതമാനം പേരും വീടുകളിൽ ഇരുന്ന് ജോലി ചെയ്തതുകൊണ്ടാണെന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നീലകേനി പറഞ്ഞു.നേരത്തെ ടാറ്റ കൺസൾട്ടൻസി സർവീസ് 2025 ആകുന്നതോടെ 75 ശതമാനം ജീവനക്കാരെയും സ്ഥിരമായി വർക്ക് ഫ്രം ഹോമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. 4.48 ലക്ഷം ജീവനക്കാരാണ് ടിസിഎസിൽ ജോലി ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അടുത്ത ലേഖനം
Show comments