അധികനാൾ കാത്തിരിയ്ക്കേണ്ട, ജിയോ ഗ്ലാസ് ആഗസ്റ്റിൽ വിപണിയിലെത്തും

Webdunia
വെള്ളി, 24 ജൂലൈ 2020 (12:25 IST)
ജിയോയുടെ അത്യാധുനിക മിക്സഡ് റിയാലിറ്റി ഹോളോഗ്രാഫിക് ലെൻസ് ജിയോഗ്ലാസ് അടുത്ത മാസം തന്നെ വിപണിയിലെത്തിയേക്കും. കമ്പനിയുടെ 2020 വാർഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് റിലയന്‍സ് 'ജിയോ ഗ്ലാസ്' പ്രഖ്യാപിപ്പിച്ചത്. ഗൂഗിള്‍ ഗ്ലാസിന് സമാനമായ സ്മാര്‍ട്ട് മികസഡ് റിയാലിറ്റി സംവിധാനമാണ് ജിയോ ഗ്ലാസ്. അന്താഷ്ട്ര വിപണിയിൽ 200 ഡോളറായിരിയ്ക്കും ജിയോ ഗ്ലാസിന് വില എന്നാണ് റിപ്പോർട്ടുകൾ, ഇന്ത്യന്‍ രൂപയില്‍ ഇത് 14000 രൂപയോളം വരും.
 
ഒറ്റ കാഴ്ചയിൽ സാധാരണ വേഫേർസ് ഗ്ലാസ് എന്ന് തോന്നുമെങ്കിലും 3D ഇന്ററാക്ഷൻ ഹോളോഗ്രാഫിക് വീഡിയോ കോൾ ഉൽപ്പടെയുള്ള വമ്പൻ ഫീച്ചറുകളാണ്. ഇതിലുള്ളത് ഗ്ലാസിന്റെ മുൻ വശത്ത് ക്യാമറ സജീകരിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുമായി ബന്ധിപ്പിയ്ക്കുന്നതോടെ 3D സപ്പോർട്ട് ചെയ്യുന്ന അപ്പ്ലിക്കേഷനുകളുടെ വിശ്വൽ സൗണ്ട് ഇന്റർഫേസായി ജിയോ ഗ്ലാസ് പ്രവാർത്തിയ്ക്കും.
 
ജിയോയുടെ തന്നെ 25 ഓളം ആപ്പുകൾ ജിയോ ഗ്ലാസ് സപ്പോർട്ട് ചെയ്യും, സ്മാർട്ട് ക്ലാസ് റൂമായി തന്നെ ജിയോ ഗ്ലാസ് ഉപയോഗപ്പെടുത്താം, 3D ഹോളോഗ്രാഫുകളോട് കൂടി വീഡിയോ കോളുകള്‍, ക്ലാസ്, മീറ്റിങ്ങുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ ജിയോ ഗ്ലാസിലൂടെ സാധിയ്ക്കും. 75 ഗ്രാം മാത്രമാണ് ജിയോ ഗ്ലാസിന്റെ ഭാരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവോക്കാഡോ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതെന്നറിയാമോ

ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിലാണ്; ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി

ചുരിദാര്‍ ധരിച്ചെത്തിയതിനാല്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു; കൊട്ടാരക്കരയില്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രധാനാധ്യാപിക

Kerala Assembly Elections: ലീഗ് മത്സരിക്കുക 27 സീറ്റിൽ, തിരുവമ്പാടി വിട്ടുകൊടുക്കും

അതിവേഗ റെയിൽ ഇടനാഴി, പദ്ധതി യാഥാർഥ്യമാകുന്നതോടെ ബെംഗളുരുവിൽ നിന്ന് ചെന്നൈയെത്താൻ 1.13 മണിക്കൂർ

അടുത്ത ലേഖനം
Show comments