കോളുകൾ ഇനി ഇടക്കുവച്ച് മുറിയില്ല, പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ജിയോ !

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2018 (18:55 IST)
കോൾഡ്രോപ്പ് ഒഴിവാക്കുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. സിഗ്നൽ സ്ട്രെങ്ത് കുറവുള്ള സമയങ്ങളിൽ കോളുകൾ ഇടക്കുവച്ച് കട്ടാവാതെ ഫോൺ സംഭാഷണം പൂർത്തിയാക്കാൻ വൈഫൈയുടെ സഹയത്തോടെയുള്ള സാങ്കേതികവിദ്യയാണ് ജിയോ വികസിപ്പിച്ചിരിക്കുന്നത്.
 
സിഗ്നൽ സ്ട്രെങ്ത് കുറഞ്ഞാൽ സമീപത്തുള്ള ഫ്രീ വൈഫൈ നെറ്റ്‌വർക്കുകൾ പ്രയോജനപ്പെടുത്തി കോൾ പൂർത്തീകരിക്കാൻ സാധികുന്ന സംവിധാനമാണ് ജിയോ കൊണ്ടുവന്നിരിക്കുന്നത്. വോവൈഫൈ എന്നാണ് ഈ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്.
 
കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും ഈ സംവിധാനം ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. നിലവിൽ ചില സംസ്ഥാനങ്ങളിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ജിയോ ടു ജിയോ കോളുകളിൽ മാത്രമാകും ആ‍ദ്യ ഘട്ടത്തിൽ ഈ സംവിധാനം ലഭ്യമാകുക. പിന്നീട് മറ്റു നെറ്റ്‌വർക്കുകളിലേക്കും വ്യാപിപ്പിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം

അടുത്ത ലേഖനം
Show comments