വെറും 600 രൂപക്ക് ബ്രോഡ്ബാൻഡ് കണക്ഷനും ജിയോ ഹോം ടിവിയും, വമ്പൻ ഓഫറുകളുടെ പ്രഖ്യാപനം ഉടൻ !

Webdunia
ശനി, 22 ജൂണ്‍ 2019 (15:09 IST)
ടെലികോം രംഗത്തേക്ക് കടന്നുവന്നതുമുതൽ ജിയോയെ വെല്ലാം മറ്റാർക്കും സാധിക്കുന്നില്ല. ജിയോയുടെ പ്രഭാവത്തിൽ പല കമ്പനികളും നഷ്ടം നേരിടുകയാണ്. ഇപ്പോഴിതാ ബ്രോഡ്ബാൻഡ് ഹോം ടിവി രംഗത്തും വിപ്ലവം തീർക്കാൻ ജിയോ തയ്യാറെടുക്കയാണ്. ജിയോയുടെ ജിഗാഫൈബറിന്റെ കൂടുതൽ ഓഫറുകളും നിരക്കുകളും ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
4500രൂപക്കും 2500രൂപക്കും കണക്ഷനുകൾ ലഭ്യമായിരിക്കും. 4500 രൂപയുടെ കണക്ഷനിൽ കൂടുതൽ ഫീച്ചറുകളും വേഗതയുമുള്ള ഡിവൈസാണ് നൽകുക. വെറും 600 രൂപയാണ് 50 എംബിപെർ സെക്കൻ ബ്രോഡ്ബാൻഡ് പ്ലാനിന് മാസം തോറും ഈടാക്കുക. 100 എംബിപെർസെക്കൻഡ് പ്ലാനിന് 1000രൂപയായിരിക്കും പ്രതിമാസം ചാർജ്. എല്ലാ പ്ലാനുകൾക്കൊപ്പവും ജിയോ ഹോം ടിവി, ജിയോ ലാൻഡ്‌ലൈൻ കോൾ എന്നിവ സൗജന്യമായി നൽകും.  
 
ഗിഗാഫൈബറിനൊപ്പം ലഭിക്കുന്ന ഒപ്ടികൽ നെറ്റ്‌വർക്ക് ടെർമിനൽ (ഒഎൻടി) റൗട്ട്ര വഴി സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ തുടങ്ങി 40ളം ഡിവൈസുകളിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും. ഇതോടെ ഒറ്റ കണക്ഷനിൽ തന്നെ നിരവധി ഡിവൈസുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. 600 ചാനലുകൾ ജിയോ ഹോം ടിവിയിൽ ലഭ്യമായിരിക്കും. മറ്റു സ്മാർട്ട് ഹോം സർവീസുകൾ അധിക ചാർജ്ജ് നൽകി ലഭ്യമാക്കാവുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

കൈയില്‍ കീറിയതോ തീപിടിച്ചതോ ആയ നോട്ടുകളുണ്ടോ? ഇക്കാര്യം അറിയണം

അടുത്ത ലേഖനം
Show comments