ജിയോ മാർട്ട് രാജ്യം മുഴുവൻ വ്യാപിപ്പിയ്ക്കുന്നു, വാട്ട്സ് ആപ്പിലൂടെ ഓർഡർ ചെയ്യാവുന്ന സംവിധാനം വന്നേയ്ക്കും

Webdunia
ശനി, 25 ഏപ്രില്‍ 2020 (16:08 IST)
മുംബൈ: ഓൺലൈൻ ഗ്രോസറി വിതരണ സംവിധാനമായ ജിയോ മാർട്ടിനെ രാജ്യം മുഴുവൻ വ്യാപിപ്പിയ്ക്കാൻ ഒരുങ്ങി റിലയൻസ്,ഇതിന്റെ ഭാഗമയാണ് ഫെയ്സ്ബുക്ക് ജിയോയിൽ 43,574 കോടി രൂപ നിക്ഷേപം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ, വാട്ട്സ് ആപ്പുകമായി സഹകരിച്ചായിരിയ്ക്കും ജിയോമാർട്ട് നെറ്റ്‌വർക്ക് വിപൂലീകരിയ്ക്കുക.  
 
ജനുവരിയില്‍ ആരംഭിച്ച ജിയോ മാര്‍ട്ട് നിലവില്‍ നവി മുംബൈ, കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഇത് രാജ്യം മുഴുവൻ ലഭ്യമാക്കും. 50,000 ലധികം പലചരക്ക്, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ജിയോ മാര്‍ട്ട് ശൃംഖല വഴി രാജ്യത്തെ എല്ലാ ഇടങ്ങളിലും ലഭ്യമാക്കും എന്ന് ജിയോമാർട്ട് അവകാശപ്പെടുന്നു. ഇതിന് പ്രത്യേക ഡെലിവറി ചാർജ് ഈടാക്കില്ല. നിലവില്‍ വെബ് പ്ലാറ്റ്ഫോമില്‍ മാത്രമാണ് ജിയോ മാര്‍ട്ട് ലഭ്യമായത്. ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാവും. വാട്ട്സ് ആപ്പിലൂടെ ഓർഡർ ചെയ്യാവുന്ന സംവിധാനംവും ഒരുക്കും എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments