Webdunia - Bharat's app for daily news and videos

Install App

ഫേസ്‌ബുക്കിലെ "കുത്തിപ്പൊക്കല്‍" ബുദ്ധിമുട്ടാകുന്നുണ്ടോ ? ഇതാ രക്ഷപ്പെടാനുള്ള ചില വഴികള്‍ !

ഫേസ്‌ബുക്ക് "കുത്തിപ്പൊക്കലില്‍" നിന്നും രക്ഷപ്പെടാം

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2016 (14:39 IST)
ഫേസ്‌ബുക്കില്‍ ഇപ്പോള്‍ കുത്തിപ്പൊക്കല്‍ കാലമാണ്. അതായത് ഫേസ്‌ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്തും മറ്റും അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ വീണ്ടും ന്യൂസ് ഫീഡിലേക്ക് വരുന്ന സംഭവം. ഇതിനുമാത്രമായി തുനിഞ്ഞിറങ്ങിയിരിക്കുന്ന പലരുമുണ്ട്‍. നമ്മുടെ പ്രോഫൈലുകളിലെ പഴയ ചിത്രങ്ങള്‍ക്ക് അടിയില്‍ കമന്റോ ലൈക്കോ ഇടും. പലപ്പോഴും സൗന്ദര്യമൊന്നും നോക്കാതെ വളരെ കൗതുകത്തോടെ ഇട്ട വിക്രിയകളുടെ ചിത്രങ്ങളെല്ലാം അതിലൂടെ ഉയര്‍ന്ന് വന്നേക്കാം. ഇത് നമുക്കോരോരുത്തര്‍ക്കും നാണക്കേട് ഉണ്ടാക്കും. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
 
ആദ്യമായി നിങ്ങളുടെ പ്രോഫൈലിലെ ഫോട്ടോ സെക്ഷന്‍ എന്ന ഒപ്ഷനുല്‍ പോകുക. അവിടെയുള്ള ആല്‍ബങ്ങള്‍ എന്ന സെക്ഷന്‍ എടുക്കുക. നിങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഓരോ ചിത്രങ്ങളും ഇവിടെ ആല്‍ബങ്ങളായിരിക്കും ക്രമീകരിച്ചിരിക്കുക. ഇതില്‍ മോശം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം പ്രൈവറ്റോ, അല്ലെങ്കില്‍ നിങ്ങളുടെ അടുത്തുള്ളവര്‍ക്കു മാത്രമോ കാണാന്‍ സാധിക്കുന്ന രീതിയില്‍ ക്രമീകരിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ബോധപൂര്‍വ്വം നടത്തുന്ന കുത്തിപ്പൊക്കല്‍ കലാപരിപാടിയില്‍ നിന്നും താല്‍കാലികമായി രക്ഷപ്പെടാനുള്ള മാര്‍ഗമാണ്.
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments