Webdunia - Bharat's app for daily news and videos

Install App

അങ്ങനെ അതും എത്തുന്നു, ചുരുട്ടിവക്കാവുന്ന ടിവിയുമായി എൽ ജി !

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (16:30 IST)
ഓരോ ദിവസവും സ്മാർട്ട് ഫോൺ, ഇലക്ട്രോണിക്, ഗൃഹോപകരണ രംഗത്ത് ആരെയും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അത്തരം ഒരു അമ്പരപ്പിക്കുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി.  
 
ചുരുട്ടിവക്കാവുന്ന ടിവിയെ പുതുവർഷത്തിൽ വിപണിയിൽ എത്തിക്കും എന്നാണ് എൽ ജി വ്യക്തമാക്കിയിരിക്കുന്നത്. മടക്കാവുന്ന സ്മാർട്ട്ഫോണുകൾ എത്തുമെന്ന പല കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ് ഇത്തരമൊരു സ്മാർട്ട്ഫോണിനെ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തു. ടെലിവിഷൻ രംഗത്തേക്ക് ഈ ട്രൻഡിനെ എത്തിക്കുകയാണ് എൽജി.
 
OLED സ്കീനിൽ ഒരുക്കിയിട്ടുള്ള 65 ഇഞ്ച് ചുരുട്ടാവുന്ന ടിവിയെയാണ് എൽജി വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്, ക്രിസ്റ്റൽ ക്ലിയർ ദൃശ്യ മികവും, മികച്ച കളർ സെൻസിങ്ങും ഉള്ളതയിരിക്കും വിപണിയിൽ എത്തുന്ന പുതിയ ടിവി എന്നാണ് എൽ ജി അവകശപ്പെടുന്നത്. 
 
ഷവോമി ഉൾപ്പടെയുള്ള ചൈനീസ് കമ്പനികളാണ് ഇപ്പോൾ സ്മാർട്ട്ഫോൺ, ടെലിവിഷൻ വിപണികളിൽ മുൻ‌പന്തിയിൽ നിൽക്കുന്നത്. കടുത്ത മത്സരത്തിൽ വിപണീയിൽ എൽജി അൽ‌പം പിന്നോട്ട് പോയിരുന്നെങ്കിലും പുതിയ ടി വിയെ അവതരിപ്പിക്കുന്നതോടെ വിപണിയിൽ വീണ്ടും ശക്തമായ സ്ഥാനം പിടിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് എൽജി.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments