Webdunia - Bharat's app for daily news and videos

Install App

മോട്ടറോളയുടെ മടക്കാവുന്ന സ്മാർട്ട്‌ഫോണ്‍ റേസർ ഇന്ത്യയിലെത്തി, വിൽപ്പന ഫ്ലിപ് കാര്‍ട്ടിലൂടെ

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2020 (17:23 IST)
മോട്ടറോളയുടെ മടക്കാവുന്ന സ്മാർട്ട്‌ഫോണായ റേസർ ഇന്ത്യൻ വിപണിയിലെത്തി. മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായാന് റേസർ വിപണിയിൽ എത്തുന്നത്. 1,24,999 രൂപയാണ് ഇന്ത്യയിൽ സ്മാർട്ട്ഫോണിന്റെ വില. ഫ്ലിപ്കാർട്ട് വഴിയാണ് സ്മാർട്ട്ഫോൺ വിൽപ്പനക്കെത്തുക. 
 
വെർട്ടിയ്ക്കലായി മടക്കാവുന്ന സ്മാർട്ട്‌ഫോണാണാണ് മോട്ടറോള റേസർ. തുറക്കുമ്പോൾ 6.2 ഇഞ്ച് ഫ്ലക്സിബിൾ ഓലെഡ് ഡിസ്പ്ലേ കാണാനാകും. ഫോൺ മടക്കിയാൽ പുറത്ത് 2.7 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയും കാണാം. റേസറിന്റെ പുറത്തുള്ള ഡിസ്‌പ്ലേക്ക് മുകളിലായി ഒരു 16 മെഗാപിക്സൽ ക്യാമറ നൽകിയിരിയ്ക്കുന്നു. ഫോൺ തുറക്കുന്നതോടെ ഇത് റിയർ ക്യാമറയായി മാറും. റിയർ ക്യാമറ തന്നെ സെൽഫി ക്യാമറയായി ഉപയോഗിയ്ക്കാം എന്നതാണ് റേസറിന്റെ പ്രത്യേകതയാണ്. 
 
ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ്, ഇഐഎസ്, ലേസർ ഓട്ടോ ഫോക്കസ്, കളർ കോറിലേറ്റഡ് ടെമ്പറേച്ചർ എന്നീ അത്യാധുനിക സംവിധാനങ്ങൾ പിൻ ക്യാമറയിൽ ഒരുക്കിയിട്ടുണ്ട്. ഡ്യുവൽ കളർ ഫ്ലാഷും റിയർ ക്യാമറയ്ക്ക് നൽകിയിരിയ്ക്കുന്നു. റേസർ തുറക്കുമ്പോൾ ഉള്ളിൽ 5 മെഗാപിക്സൽ ക്യാമറ കാണാം. ഇതാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 710 പ്രൊസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തുക. 15W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ 2,510 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

കാലവര്‍ഷക്കെടുതിയെ അതിജീവിച്ച്; ടൗണ്‍ഷിപ്പിലെ ആദ്യ വീട് 105 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments