Webdunia - Bharat's app for daily news and videos

Install App

ചന്ദ്രനിൽ ശുചിമുറി വേണം; ഒരുക്കാൻ സഹായിക്കുന്നവർക്ക് 15 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് നാസ

Webdunia
തിങ്കള്‍, 29 ജൂണ്‍ 2020 (13:06 IST)
ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിയ്ക്കുന്നതിനായുള്ള പരീക്ഷണങ്ങൾ അമേരിക്ക ആരംഭിച്ചിട്ട് വർഷങ്ങളായി. ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ് നാസ എന്നാണ് വിവരം. ചന്ദ്രനിൽ മനുഷ്യന് ഉപയോഗിയ്ക്കാൻ സാധിയ്ക്കുന്ന ശുചിമുറികൾ നിർമ്മിയ്കുന്നവർക്ക് 20,000 ഡോളർ ( ഏകദേശം 15 ലക്ഷം രൂപ) സമ്മാനം പ്രഖ്യാപിച്ചിരിയ്ക്കുകയാണ് നാസ. നാസയുടെ ആർട്ടിമിസ് ചാന്ദ്ര ദൗത്യത്തിനാണ് ഇത്. ഒരു സ്ത്രീയും പുരുഷനും അടങ്ങുന്ന സംഗം 2024 ആണ് ആർട്ടിമിസ് ദൗത്യത്തിൽ യാത്ര തിരിയ്ക്കുക. 
 
ഗുരുത്വാകർഷണം ഇല്ലാത്ത ഇടങ്ങളിൽ ഉപയോഗിയ്ക്കാവുന്ന ശുചിമുറികൾ മാത്രമാണ് നിലവിൽ നിർമ്മിച്ചിട്ടുള്ളത്. ഭൂമിയെ അപേക്ഷിച്ച് ആറിലൊന്ന് മാത്രം ഗുരുത്വമുള്ള ചന്ദ്രന് യോജിച്ച ശുചിമുറി നിര്‍മ്മിക്കാനാണ് നാസ സാഹായം തേടിയിരിയ്ക്കുന്നത്. 18 വയസിൽ താഴെയുള്ള കുട്ടികൾക്കും ഇതിൽ പങ്കെടുക്കനാകും. ശുചിമുറി നിർമ്മിയ്ക്കുന്നതിന് ചില നിബന്ധനകളും നാസ മുന്നോട്ടുവയ്ക്കുന്നുണ്ട്. 
 
ശുചിമുറിക്ക് 4.2 ക്യുബിക് അടിയില്‍ കൂടുതല്‍ വലിപ്പം പാടില്ല. ഉപയോഗിക്കുമ്പോള്‍ 60 ഡെസിബെലില്‍ കുറവ് ശബ്ദം മാത്രമേ പുറത്തുവരാന്‍ പാടൊള്ളു. ഒരു ലിറ്റര്‍ മൂത്രവും 500 ഗ്രാം മലവും ഒരേസമയം ടോയ്‌ലെറ്റിന് ഉള്‍ക്കൊള്ളാനാകണം. യാത്രികരില്‍ ഒരു സ്ത്രീയും ഉള്ളതിനാല്‍ 114 ഗ്രാം ആർത്തവ രാക്തം അടക്കമുള്ള അവശിഷ്ടങ്ങള്‍ വഹിക്കാനും സംസ്‌കരിക്കാനും സാധിയ്ക്കണം ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ അഞ്ച് മിനുറ്റിനുള്ളില്‍ അടുത്ത ഉപയോഗത്തിന് സാധിക്കണം എന്നിവയാണ് നിബന്ധനകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

അടുത്ത ലേഖനം
Show comments