വാട്ട്സ് ആപ്പിൽ ഏറെ കാത്തിരുന്ന ആ ഫീച്ചറും എത്തുന്നു, അറിയു !

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (14:20 IST)
നിരവധി ഫീച്ചറുകളാണ് വാട്ട്സ് ആപ്പ് ഉടൻ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. അക്കൂട്ടത്തിലേയ്ക്ക് ഏറെ കാത്തിരുന്ന ഒരു ഫീച്ചർ കൂടി ഇടംപിടിച്ചതായാണ് പുതിയ റിപ്പോർട്ട്. അയച്ച സന്ദേശം നിശ്ചിത സമയത്തിനുള്ളിൽ തനിയെ ഡിസപ്പിയർ ആവുന്ന ഫീച്ചർ ഉടൻ ലഭ്യമാകും എന്നാണ് റിപ്പോർട്ട്. ഈ ഫീച്ചർ വാട്ട്സ് ആപ്പ് പരീക്ഷിയ്ക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  
 
ഈ ഫീച്ചർ അടങ്ങിയ പുതിയ വാട്ട്സ് ആപ്പ് പതിപ്പ് ഒരുങ്ങുന്നതായാണ് വിവരം. ആദ്യ ഘട്ടത്തിൽ ടെക്സ്റ്റ് സന്ദേശങ്ങളിൽ മാത്രമായിരിയ്ക്കും ഈ ഫീച്ചർ ലഭ്യമാവുക. പിന്നീട് മീഡിയ ഫയലുകളും ഫീച്ചറിന്റെ ഭാഗമാകും. വാട്ട്സ് ആപ്പ് ബീറ്റ ഇൻഫെർമേഷൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സന്ദേശങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തനിയെ അപ്രത്യക്ഷമാകുന്നതിനായി ഉപയോക്താക്കൾക്ക് ഷെഡ്യൂൾ ചെയ്യാൻ സാധിയ്ക്കും. ഇതിനായി വ്യത്യസ്ത സമയ പരിധികൾ തെരെഞ്ഞെടുക്കാനുമാകും. 
 
സന്ദേശം ഡിലീറ്റ് ആയി എന്നുള്ളത് മറ്റുള്ളവർക്ക് മനസിലാവാത്ത വിധമായിരിയ്ക്കും ഈ ഫീച്ചർ. നിലവിൽ വാട്ട്സ് ആപ്പിൽ ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ. 'സന്ദേശം ഡിലീറ്റ് ചെയ്തു' എന്നത് ചാറ്റില്‍ അവശേഷിക്കും. എന്നാല്‍ പുതിയ ഫീച്ചർ വരുന്നതോടെ ഇത്തരത്തിൽ ഒന്നും തന്നെ ചാറ്റ് വിൻഡോയിൽ അവശേഷിയ്ക്കില്ല എന്നാണ് റിപ്പോർട്ടുകൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സുപ്രധാന പങ്കാളി, ട്രംപിന്റെ തീരുവകള്‍ പിന്‍വലിക്കണമെന്ന് യുഎസില്‍ പ്രമേയം

തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്

എൽ.ഡി.എഫ് സ്വതന്ത സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം

2010ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്

ആരാകും തിരുവനന്തപുരത്തിന്റെ മേയര്‍?, വി വി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയില്‍

അടുത്ത ലേഖനം
Show comments