വാട്ട്സ് ആപ്പ് സ്റ്റാറ്റസിന് സമാനം, 'ഫ്ലീറ്റ്' എന്ന പുതിയ ഫീച്ചറുമായി ട്വിറ്റർ

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (12:36 IST)
വാട്ട്സ് ആപ്പ് സ്റ്റാറ്റസിനും ഇൻസ്റ്റഗ്രാം സ്റ്റോറിസിനും സമാനമായി പുത്തൻ തലമുറ ഫീച്ചർ ലഭ്യമാക്കി ട്വിറ്ററും. ഫ്ലീറ്റ് എന്ന് പേരിട്ടിരിയ്ക്കുന്ന പുതിയ ഫീച്ചർ. നേരത്തെ തന്നെ ബ്രസീലിൽ ട്വിറ്റർ അവതരിപ്പിച്ചിരുന്നു. രണ്ടാംഘട്ടമായി ഇന്ത്യയിലാണ്. ഫീച്ചർ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കളുടെ അഭിരുചികള്‍ മനസിലാക്കിയാണ് ഇത്തരത്തില്‍ ഒരു ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി പറഞ്ഞു. 
 
വലിയ ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റായി മാറുന്ന ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ ഭാവിയിലേക്കുള്ള സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ട്വിറ്റര്‍ സ്ഥിരം ശൈലിയിൽ, നിന്നും വ്യത്യസ്തമായ ഫീച്ചർ അവതരിപ്പിച്ചത്. ചില ടെക് സര്‍വേകള്‍ പ്രകാരം ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും സ്റ്റോറീസും, വാട്ട്സ്‌ആപ്പ് സ്റ്റാറ്റസും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മാറ്റം, അതേസമയം ആഗോളതലത്തില്‍ ഫ്ലീറ്റ് എപ്പോള്‍ ട്വിറ്റര്‍ അവതരിപ്പിക്കും എന്നത് വ്യക്തമല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments