ശരിയേത് തെറ്റേത് എന്ന് വേർതിരിച്ച് കാട്ടിത്തരും യുട്യൂബിലെ ഈ പുതിയ ഫീച്ചർ !

Webdunia
ഞായര്‍, 10 മാര്‍ച്ച് 2019 (16:15 IST)
യുട്യൂബിൽ വീഡിയോകൾ തേടുമ്പോൾ തെറ്റായ നിരവധി വീഡിയോകളിൽ നമ്മൾ ക്ലിക്ക് ചെയ്തിട്ടുണ്ടാകും. സിനിമാ ഗാനങ്ങളും താരങ്ങളുടെ പേരുകളുമെല്ലാം സേർച് ചെയ്യുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാൽ ഇനി അതുണ്ടാവില്ല വ്യാജ വീഡിയോകൾ തടയുന്നതിനായി പ്രത്യേക സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് യുട്യൂബ്.
 
ഇനിമുതൽ യുട്യൂബിൽ വീഡിയോകൾ തിരയുമ്പോൾ സേർച്ച് ബാറിന് കീഴിലും വീഡിയോ വിൻഡോക്ക് മുകളിലുമായി ഒരു പ്രത്യേക ബോക്സ് പ്രത്യക്ഷപ്പെടും. ഫാക്ട് ചെക് ബോക്സ് എന്നാണ് ഇതിന്റെ പേര്. സേർച്ച് ചെയ്ത കീവേഡിൽ ശരിയായ വീഡിയും വ്യാജ വീഡിയും വേർ‌തിരിച്ച് മനസിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ ബോക്സ് സജ്ജീകരിച്ചിരിക്കുന്നത്. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഈ ബോക്സ് അപ്രത്യക്ഷമാകും.
 
യുട്യൂബിന്റെ അംഗീകൃത ചാനലുകളാണ് ഫാക്ട് ചെക് ബോക്സിലേക്ക് കൃത്യമായ വിരങ്ങൾ നൽകുന്നത്. അതിനാൽ സേർച്ച് ചേയ്യുമ്പോൾ ശരിയായ വീഡിയോകൾ മാത്രമേ ഇനി പ്രത്യക്ഷപ്പെടു. നിലവിൽ ഈ സംവിധാനം മലയാളത്തിൽ സേർച്ച് ചെയ്യുമ്പോൾ ലഭ്യമല്ല. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സേർച്ച് ചെയ്യുമ്പോൾ മാത്രമാണ് പുതിയ സംവിധാനം ലഭ്യമാവുക. ഈ വർഷം അവസാനത്തോടെ സംവിധാനം എല്ലാ ഭാഷകളിലും ലഭ്യമാകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments