വിൻഡോസ് 10ന് പുതിയ അപ്ഡേറ്റ്, ഡിസൈനിൽ കാര്യമായ മാറ്റം

Webdunia
ചൊവ്വ, 7 ജൂലൈ 2020 (12:57 IST)
സ്റ്റാര്‍ട്ട്‌മെനുവിലും ഡിസൈനിലും ഉൾപ്പടെ നിരവധി മാറ്റങ്ങളുമായി വിന്‍ഡോസ് 10ന് പുതിയ അപ്ഡേറ്റ്. സ്റ്റാർട്ട് മെനുവിന്റെ ഡിസൈനിലാണ് പുതിയ അപ്ഡേറ്റിൽ കാര്യമായ മാറ്റം ഉള്ളത് സ്റ്റാർട്ട് മെനുവിലെ ലൈവ് ടൈലുകൾ ട്രാൻസ്പാരന്റും ലൈറ്റും ആക്കി മാറ്റിയിരിയ്ക്കുന്നു. അതായത് ഐക്കണുകൾക്ക് പിന്നിൽ കടും വർണം ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ പുറത്തിറക്കിയ അപ്‌ഡേറ്റില്‍ നിന്ന് ലൈറ്റ്, ഡാര്‍ക്ക് മോഡുകളും പുതിയ ഡിസൈനിനിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. 
 
സ്റ്റാർട്ട് മെനുവിൽ ഇഷ്ട നിറങ്ങൾ തിരഞ്ഞെടുക്കുന്നതിനും സംവിധാനാം ഉണ്ട്. കൂടാതെ, വിന്‍ഡോസ് 10 ല്‍ ആള്‍ട്ട്+ടാബ് കോമ്പിനേഷന്‍ ഷോർട്ട് കീ മൈക്രോസോഫ്റ്റ് മാറ്റംവരുത്തുകയാണ്. മള്‍ട്ടി ടാസ്‌കിംഗ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷനുകള്‍ക്കിടയില്‍ സ്വിച്ചുചെയ്യുന്നതിനായി ഉപയോഗിയ്ക്കുന്ന കീയാണ് ആള്‍ട്ട്+ടാബ് ഒരു സമയം തുറന്നിരിക്കാവുന്ന അപ്ലിക്കേഷനുകള്‍ക്ക് പുറമേ ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് എഡ്ജില്‍ തുറന്നിരിക്കുന്ന ടാബുകള്‍ക്കിടയില്‍ സ്വിച്ച് ചെയ്യാൻ സാധിയ്ക്കുന്ന വിധമാണ് മാറ്റം. കൂടുതൽ ഒതുക്കം ടാസ്ക്ബാറിന് ഡിസൈനിൽ നൽകിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പേസ് എക്സിനെതിരെ ജെഫ് ബെസോസ്: 6 Tbps വേഗതയിൽ 'ടെറാവേവ്' സാറ്റലൈറ്റ് നെറ്റ്‌വർക്ക് ഒരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്; കോര്‍പ്പറേഷന്റെ വികസനത്തിനായുള്ള രൂപരേഖ അനാച്ഛാദനം ചെയ്യും

കോച്ചിനുള്ളില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; ട്രെയിനുകള്‍ വൈകി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: രണ്ടാംഘട്ട വികസനത്തിന് ജനുവരി 24ന് തുടക്കം

ജമ്മുവില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്കേറ്റു

അടുത്ത ലേഖനം
Show comments