ഇനി പറഞ്ഞുകൊടുത്താൽ മതി ഗൂഗിൾ ജി ബോർഡ് അതിവേഗം ടൈപ്പ് ചെയ്യും !

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (17:17 IST)
ഇനി കഷ്ടപ്പെട്ട് ഫോണിൽ ടൈപ്പ് ചെയ്യേണ്ട. ഗൂഗിൾ കീബോർഡിനോട് പറഞ്ഞുകൊടുത്താൽ ജി ബോർഡ് തനിയെ തന്നെ ടൈപ്പ് ചെയ്തോളും. ഗൂഗിൾ വോയിസ് റെക്കഗ്‌നിഷൻ അടിസ്ഥാനപ്പെടുത്തിയാണ് ജി ബോർഡിൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓഫ്‌ലൈനായും ഇത് ഉപയോഗപ്പെടുത്താം എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. 
 
നേരത്തെ ഗൂഗിൾ വോയിസ് റെക്കഗ്നിഷന് ഇറ്റർനെറ്റ് ആവശ്യമായിരുന്നു. എന്നാൽ ഇനി മുതൽ ഇന്റർനെറ്റില്ലാതെ തന്നെ വോയിസ് റെക്കഗ്നിഷൻ പ്രവർത്തിക്കും. ഈ സംവിധാനത്തെ ജി ബോർഡുമായി ചേർത്താണ് ശബ്ദം കേട്ട് ടൈപ്പ് ചെയ്യുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. 
 
നമ്മുടെ സബ്ദത്തെ മൈക്കുകൾ അതിവേഗത്തിൽ പിടിച്ചെടുത്ത ശേഷം ജി ബോർഡിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ശബ്ദങ്ങളെ കൃത്യമായ അക്ഷരങ്ങളായി കൺ‌വേർട്ട് ചെയ്യും. അമേരിക്കൻ ഇംഗ്ലീഷാണ് ജി ബോർഡിന്റെ അടിസ്ഥാന ഭാഷ. ആദ്യ ഘട്ടത്തിൽ ഇംഗ്ലീഷിൽ മാത്രമേ ഈ സംവിധാനം ഉണ്ടാകു. 2016 ലാണ് വിര്‍ച്വല്‍ കീബോര്‍ഡ് ആപ്പായ ജി ബോർഡിനെ ഗൂഗിള്‍ പുറത്തിറക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments