ആദ്യ ദിവസം തന്നെ ആദായനികുതി വെബ്‌സൈറ്റ് പണിമുടക്കി, ഇൻഫോസിസിനെ വിമർശിച്ച് നിർമല സീതാരാമൻ

Webdunia
ബുധന്‍, 9 ജൂണ്‍ 2021 (12:43 IST)
നികുതിദായകർക്ക് കൂടുതൽ എളുപ്പത്തിൽ നികുതി റിട്ടേൺ ഫയൽ ചെയ്യാനായി അവതരിപ്പിച്ച ആദായനികുതി പോർട്ടൽ ആദ്യദിവസംതന്നെ തകരാറിലായി. ടാഗ്‌ചെയ്ത് നിരവധിപേർ ട്വീറ്റ് ചെയ്‌തതിനെ തുടർന്ന് പ്രശ്‌നം ഉടൻ തന്നെ പരിഹരിക്കണമെന്ന് ഇൻഫോസിസിനോടും സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയോടും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. 
 
അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇൻഫോസിസ് ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. പഴയ പോർട്ടൽ പിൻവലിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്. 2019ലാണ് പുതിയ പോർട്ടൽ ഒരുക്കുന്നതിനായി കേന്ദ്രം ഇൻഫോസിസിനെ ചുമത‌ലപ്പെടുത്തിയത്.
 
ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തിൽനിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ദൗത്യവും ഇതിനുപിന്നിലുണ്ടായിരുന്നു. നികുതി റീഫണ്ട് ഉടനെ നൽകാൻ ലക്ഷ്യമിട്ടാണ് പുതിയ മാറ്റം. 4.241 കോടിയാണ് പദ്ധതിക്കായി ചിലവഴിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയും റഷ്യന്‍ എണ്ണ വാങ്ങിയാല്‍ 500 ശതമാനം നികുതി; ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി

BJP Mission 40: കേരളത്തിൽ ലക്ഷ്യം 40 സീറ്റ്, ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന ശക്തിയാകണം, അമിത് ഷാ കേരളത്തിലേക്ക്

ജയിച്ചാല്‍ രണ്ട് മുഖ്യമന്ത്രിമാര്‍, രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസഭ പുനഃസംഘടന, ലീഗിനു അഞ്ച് മന്ത്രിമാര്‍; അടി ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ ഫോര്‍മുല

ഒളിച്ചും പാത്തും സതീശന്‍; സിറോ മലബാര്‍ ആസ്ഥാനത്ത് എത്തിയത് സ്വകാര്യ വാഹനത്തില്‍, ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു

അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധം: 66 അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് അമേരിക്ക പിന്മാറി

അടുത്ത ലേഖനം
Show comments